ഇന്ത്യൻ റിസേർവ് ബറ്റാലിയൻ സ്പെഷ്യൽ കമന്റോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു

ഇന്ത്യൻ റിസേർവ് ബറ്റാലിയൻ സ്പെഷ്യൽ കമന്റോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു

നിലമ്പൂർ: ഇന്ത്യൻ റിസേർവ് ബറ്റാലിയൻ സ്പെഷ്യൽ കമന്റോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു. ആന്റി മാവോസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് കമന്റോ തിരുവനന്തപുരം സ്വദേശി റാസിയാണ് (33) മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ സഹപ്രവർത്തകരോടൊപ്പം നിലമ്പൂർ എം എസ് പി ക്യാമ്പിന് താഴെ ചാലിയാർപ്പുഴയിൽ നീന്താൻ ഇറങ്ങിയതായിരുന്നു.

തിരുവനന്തപുരം പാങ്ങോട് എസ്.എൻ.വില്ലയിൽ ഷാജിയുടെ മകൻ ജെ.റാസിയാണ് മരിച്ചത്. സ്ഥിരമായി പുഴയിൽ നീന്താറുള്ള പോലീസ് കമാന്റോസ് ഇന്നും പതിവുപോല നീന്തുന്നതിനിടയിൽ ചാലിയാർ പുഴയുടെ മധ്യഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ രക്ഷപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!