നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് മഞ്ചേരിയിൽ യുവാവ് മരിച്ചു

മഞ്ചേരി: ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. പയ്യനാട് താമരശ്ശേരി കിളിയൻതൊടുവിൽ സുഭാഷിന്റെ മകൻ വിബിനേഷാണ് (19) മരിച്ചത്.
അമ്പലപ്പടി വഴി മഞ്ചേരിയിലേക്ക് പോകുന്നതിനിടെ കുട്ടിപ്പാറ അത്താണിക്കലിലാണ് അപകടം സംഭവിച്ചത്. വിബിനേഷ് ഓടിച്ചിരുന്ന ബൈക്ക് നിർത്തിയിട്ട മറ്റൊരു ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്-വിജയകുമാരി. സഹോദരങ്ങൾ-സുബീഷ്, സുബിനേഷ്, വിബീഷ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ശരീരത്തിലൊളിപ്പിച്ച അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറത്തുകാരൻ പിടിയിൽ
കരിപ്പൂർ: അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിലായി. ഇന്നലെ രാത്രി ഷാർജയിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ സ്വർണം കടത്തിയത്. ഊരകം കണ്ണൻതോടി ലുഖ്മാനുൾ ഹക്കീമിൽ (26) നിന്നും 897 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ [...]