അൽ ഐനിലെ വാഹനാപകടത്തിൽ തിരൂർ സ്വദേശിനി മരിച്ചു

തിരൂർ: യു എ ഇയിലെ അൽ ഐനിൽ കാറിന്റെ ടയർ പൊട്ടിമറിഞ്ഞുണ്ടായ അപകടത്തിൽ തിരൂർ സ്വദേശിനി മരിച്ചു. അൽ ഖസ്നയിലുണ്ടായ വാഹനാപകടത്തിൽ തിരൂർ പെരുന്തല്ലൂർ അബ്ദുൽ മജീദിന്റെ ഭാര്യ ജസീന വെള്ളരിക്കാട്ടാണ് (41) മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവർ യു എ ഇയിലെത്തിയത്. സന്ദർശന വിസയിലെത്തിയ ഇവർ സഹോദരനൊപ്പമായിരുന്നു താമസം. അൽ ഐനിൽ നിന്നും അബുദാബിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ജസീന സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന അബ്ദുൽ മജീദ്, രണ്ട് മക്കൾ, ജസീനയുടെ സഹോതരൻ, മകൻ, വണ്ടിയോടിച്ച ഇവരുടെ ബന്ധു എന്നിവർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ശരീരത്തിലൊളിപ്പിച്ച അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറത്തുകാരൻ പിടിയിൽ
കരിപ്പൂർ: അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിലായി. ഇന്നലെ രാത്രി ഷാർജയിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ സ്വർണം കടത്തിയത്. ഊരകം കണ്ണൻതോടി ലുഖ്മാനുൾ ഹക്കീമിൽ (26) നിന്നും 897 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ [...]