സംഘ പരിവാറിന്റെ അതേ മനസാണ് കോൺ​ഗ്രസിനെന്ന് മുഖ്യമന്ത്രി

സംഘ പരിവാറിന്റെ അതേ മനസാണ് കോൺ​ഗ്രസിനെന്ന് മുഖ്യമന്ത്രി

തിരൂർ: സംഘ്പരിവാറിൻ്റെ മനസാണ് കോൺഗ്രസിനെന്നും ബി.ജെ.പിയുടെ കേരളവിരുദ്ധ മനോഭാവത്തിനൊപ്പം നിൽക്കുകയാണ് യു.ഡി.എഫെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസയുടെ പൊന്നാനി മണ്ഡലം തെരഞ്ഞെടുപ്പ് റാലി ആലത്തിയൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി സർക്കാർ ജനദ്രോഹ നയങ്ങൾ നടപ്പാക്കുമ്പോൾ എതിർക്കാൻ കേരളത്തിലെ 18 യു.ഡി.എഫ് എം.പിമാരിൽ ആരെയും കണ്ടില്ല. സി.എ.എ നടപ്പാക്കുന്നതിനെതിരെ ശബ്ദിക്കാൻ കോൺഗ്രസ് തയാറാകാത്തത് സംഘ്പരിവാർ മനസുള്ളതുകൊണ്ടാണ്. ഇവർക്കൊപ്പം നിൽക്കുകയാണ് മുസ് ലിം ലീഗും. എന്നാൽ കേരള ജനത ഒറ്റക്കെട്ടായി ഇതിനെതിരെ പൊരുതുകയാണ്. കേരളത്തിൽ അതിശക്തമായ എൽ.ഡി.എഫ് അനുകൂല തരംഗമാണെന്നും എൽ.ഡി.എഫ് വൻ വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.ടി ജലീൽ എം.എൽ.എ അധ്യക്ഷനായി. സ്ഥാനാർത്ഥി കെ.എസ് ഹംസ, മന്ത്രി വി. അബ്ദുറഹിമാൻ, മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ എം.എൽ.എ, അജിത് കൊളാടി എന്നിവർ സംസാരിച്ചു. എ. ശിവദാസൻ സ്വാഗതവും ആർ. മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു. ചടങ്ങിൽ സി.പി.ഐ (എം) ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻ ദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. നന്ദകുമാർ എം.എൽ.എ, വി.പി സാനു, കൂട്ടായി ബഷീർ, പി. ജ്യോതിദാസ്, കെ.വി സുധാകരൻ, വി.വി ഗോപിനാഥ്, കെ.എൻ ഉദയൻ, പാട്ടത്തിൽ ഇബ്രാഹിം കുട്ടി, ടി.ജെ രാജേഷ്, രാജ് ചാക്കോ, പ്രഭാകരൻ, റഫീഖ് പെരുന്തല്ലൂർ, ബാബു മംഗലം, നാസർ കൊട്ടാരത്തിൽ എന്നിവർ പങ്കെടുത്തു. ചsങ്ങിൽ കെ ടി ജലീൽ എം എൽ എയുടെ പത്താമത് പുസ്തകമായ ‘രാമേശ്വരത്തെ സൂഫി’ മന്ത്രി വി. അബ്ദുറഹിമാന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു

Sharing is caring!