സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത സഹോദരികളെ പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ

സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത സഹോദരികളെ പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ

വണ്ടൂർ: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസറ്റിൽ. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് റമീസ്(22) എന്നിവരാണ് അറസ്റ്റിലായത്.

വണ്ടൂരിൽ ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരെയാണ് ഇരുവരും ചേർന്ന് ബൈക്കിൽ എത്തി കൊണ്ടുപോയത്. ഈ മാസം 16നാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് ബാം​ഗ്ലൂരിലെത്തിയ ഇവർ വീട് വാടകയ്ക്ക് എടുക്കുകയായിരുന്നു. ഇവിടെ വെച്ച് മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്.

മൊബൈൽ ഫോൺ ലൊക്കോഷൻ നോക്കി കേസ് അന്വേഷിച്ച പോലീസ് ഇവർ നാട്ടിലേക്ക് വരുന്ന വഴി അതിർത്തിയിൽ വെച്ച് പിടികൂടുകയായിരുന്നു. പോക്സോ വകുപ്പ് അടക്കം ചേർത്താണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു

Sharing is caring!