വണ്ടൂരിൽ അപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

വണ്ടൂരിൽ അപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

വണ്ടൂർ: ബസിനടിയില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂർ പൂക്കളത്താണ് അപകടം. താഴംങ്കോട് സ്വദേശിനി ഹുദ (24 ) ആണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിക്കുകയും ബൈക്കിൽ ഉണ്ടായിരുന്ന യുവതി തെറിച്ച് ബസിനടിയിൽപ്പെട്ടുകയുമായിരുന്നു. ഒപ്പം ഉണ്ടായിരുന്ന യുവതിയും കുട്ടിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ബസിൻ്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയാണ് യുവതി മരിച്ചത്. അപകടത്തെ തുടർന്ന് നിർത്താതെ പോയ കാർ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൃഷിയിടത്തിൽ പടർന്ന തീ അണക്കാൻ ശ്രമിക്കുന്നതിനിടെ നിലമ്പൂരിൽ വയോധികൻ മരിച്ചു

Sharing is caring!