അരീക്കോട് രാഹുൽ ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് ഡി കെ ശിവകുമാർ
അരീക്കോട്: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അരീക്കോട് റോഡ് ഷോ നടത്തി. വിജയ ജങ്ഷൻ മുതൽ വാഴക്കാട് റോഡ് ജങ്ഷൻ വരെയാണ് ഡി.കെ ശിവകുമാർ റോഡ് ഷോ നടത്തിയത്. കേരളത്തിൻ്റെ മതസൗഹാർദത്തെ വാനോളം പുകഴ്ത്തിയ അദ്ദേഹം എൽ.ഡി.എഫിനെയും ബി.ജെ.പിയേയും കടന്നാക്രമിച്ചു.
താൻ ഒന്നിലധികം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പോയിട്ടുണ്ടെന്നും ദക്ഷിണേന്ത്യയിൽ എവിടെയും ഇത്തവണ മോദി തരംഗമില്ലെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിൽ ബി.ജെ.പി ഇത്തവണ രണ്ടക്കം കടക്കില്ല. കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ കെടുകാര്യസ്ഥതയുടെ പര്യായമാണ്. എല്ലാ മേഖലയിലും സർക്കാർ പരാജയപ്പെട്ടു. പെൻഷനും ശമ്പളവും കൃത്യമായി നൽകാൻ പോലും കഴിയാത്ത അവസ്ഥയാണ്. എൽ.ഡി.എഫിന് വോട്ട് നൽകുന്നത് സമയം പാഴാക്കുന്നത് പോലെയാണ്. കേന്ദ്രസർക്കാർ സർവ മേഖലയിലും സാധാരണക്കാരെ ദ്രോഹിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങൾ ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം രൂക്ഷമായ വിലക്കയറ്റമാണ്. സ്വിസ് ബാങ്കിൽ നിന്ന് കള്ളപ്പണം തിരികെ കൊണ്ടുവന്ന് ജൻധൻ അക്കൗണ്ട് വഴി 15 ലക്ഷം രൂപ തിരികെ നിക്ഷേപിക്കുമെന്നായിരുന്നു ബി.ജെ.പി പറഞ്ഞിരുന്നത്. ആർക്കെങ്കിലും അത് കിട്ടിയോ. രണ്ടു കോടി തൊഴിൽ നൽകുമെന്നും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും കർഷകർക്ക് മിനിമം താങ്ങു വില ഉറപ്പാക്കുമെന്നും ബി.ജെ.പി പറഞ്ഞു. എന്തെങ്കിലും സംഭവിച്ചോ.
വണ്ടൂരിൽ അപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം
ബി.ജെ.പി സർക്കാർ ഒരു വാഗ്ദാനവും ഇതുവരെ പാലിച്ചിട്ടില്ല. കർണാടകയിൽ ബി.ജെ.പി ഹിന്ദുക്കളെയും മുസ്ലിങ്ങളെയും വിഭജിക്കുകയാണ്. കേരളത്തിൽ അത്തരം ശ്രമങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും മലയാളികൾ അത് പ്രതിരോധിക്കുകയാണെന്നും കേരളത്തിൻ്റെ മതസൗഹാർദം രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ഗഫൂർ കുറുമാടൻ അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദ് അലി പ്രസംഗം പരിഭാഷപ്പെടുത്തി. എം.എൽ.എമാരായ പി.കെ. ബഷീർ, എ.പി അനിൽ കുമാർ, യു.ഡി.എഫ് മണ്ഡലം കൺവീനർ കെ.കെ അബ്ദുല്ലക്കുട്ടി, അജീഷ് എടാലത്ത്, കെ.ടി അഷ്‌റഫ്, പി.പി സഫറുല്ല, എ.ഡബ്ലിയു അബ്ദുറഹ്മാൻ, ഇ.എ കരീം, പാലത്തിങ്ങൽ ബാപ്പുട്ടി, എം.കെ കുഞ്ഞിമുഹമ്മദ്, റസാഖ് ഹാജി, റൈഹാനത്ത് കുറുമാടൻ, സി.ടി അബ്ദുറഹ്മാൻ പങ്കെടുത്തു.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]