കൽപറ്റയിൽ വാഹനാപകടത്തിൽ മഞ്ചേരി സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി മരിച്ചു

കൽപറ്റയിൽ വാഹനാപകടത്തിൽ മഞ്ചേരി സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി മരിച്ചു

മഞ്ചേരി: വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ മുൻ നേതാവായ മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

അരീക്കോട് രാഹുൽ ​ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് ഡി കെ ശിവകുമാർ

Sharing is caring!