എടക്കരയിൽ കിണർ നിർമ്മാണത്തിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

എടക്കരയിൽ കിണർ നിർമ്മാണത്തിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

എടക്കര: കിണർ നിർമ്മാണത്തിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു. വഴിക്കടവ് കമ്പളക്കല്ല് കോരനകത്ത് മുജീബ് റഹ്മാൻ (46) ആണ് മരിച്ചത്. എടക്കര മില്ലുംപടിയിൽ ഞായറാഴ്ച പകൽ ഒന്നരയോടെയാണ് അപകടം. കിണറിനടിയിൽ റിംഗ് വാർത്ത് മുകളിലേക്ക് കയറവെയാണ് താഴെക്ക് വീണത്. പോലീസും, നാട്ടുകാരും, ട്രോമ കെയറും സ്ഥലത്തെത്തി ഉടൻ എടക്കര സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം വഴിക്കടവ് കബ്ലക്കല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: സമീറ. മക്കൾ: ദിൽഫമുജീബ്, അൽഫ മുജീബ്, അമൻ ഹാദി.

വീട്ടിൽ നിന്നും വോട്ടിന് മലപ്പുറം ജില്ലയിൽ തുടക്കമായി

 

Sharing is caring!