കരിപ്പൂർ വഴി സ്വർണ കടത്തിന് സഹായം നൽകിയ 9 കസ്റ്റംസ് ഉദ്യോ​ഗസ്ഥരെ പിരിച്ചുവിട്ടു

കരിപ്പൂർ വഴി സ്വർണ കടത്തിന് സഹായം നൽകിയ 9 കസ്റ്റംസ് ഉദ്യോ​ഗസ്ഥരെ പിരിച്ചുവിട്ടു

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള കള്ളക്കടത്തിന് ഒത്താശ ചെയ്ത 9 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. രണ്ട് പേരെ മറ്റൊരു സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിപ്പിക്കരുതെന്ന് കര്‍ശനനിര്‍ദേശവുമുണ്ട്. മൊത്തം 11പേര്‍ക്കെതിരെയാണ് നടപടി.

സ്വര്‍ണമടക്കം കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് ഇടപാടുകള്‍ക്ക് 11 കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. കള്ളക്കത്തുമായി ബന്ധപ്പെട്ട് നേരത്തെ ഡിആര്‍ഐയും ഉദ്യോഗസ്ഥ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐയും അന്വേഷണം നടത്തിയിരുന്നു. ഇവര്‍കൂടി നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര അന്വേഷണം നടത്തി വകുപ്പുതല നടപടി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കസ്റ്റംസ് സൂപ്രണ്ടുമാരായ ആഷ എസ്, ഗണപതിപോറ്റി എന്നിവര്‍ക്കെതിരെയാണ് കര്‍ശന നടപടിയുള്ളത്. ഇന്‍സ്‌പെക്ടര്‍മാരായ യോഗേഷ്, യാസര്‍ അറഫാത്ത്, സുധീര്‍കുമാര്‍, നരേഷ് ഗുലിയ, മിനിമോള്‍ എന്നിവരേയും സര്‍വീസില്‍ നിന്ന് പുറത്താക്കി. കസ്റ്റംസ് സൂപ്രണ്ടായ സത്യേന്ദ സിംഗിന്റെ വാര്‍ഷിക ശമ്പള വര്‍ധനവ് രണ്ട് തവണ തടയാനും തീരുമാനമായി.

Sharing is caring!