ലോകകിരീടം നേടിയ മലപ്പുറത്തുകാരിക്ക് വിമാനത്താവളത്തിൽ സ്വീകരണമൊരുക്കി പൗരസമിതി

ലോകകിരീടം നേടിയ മലപ്പുറത്തുകാരിക്ക് വിമാനത്താവളത്തിൽ സ്വീകരണമൊരുക്കി പൗരസമിതി

കരിപ്പൂർ: T20 U-19 വനിതാ ലോകകപ്പ് സ്വന്തമാക്കിയ തിരൂരിൽ നിന്നുള്ള ക്രിക്കറ്റ് താരം സി എം സി നജ്ലയ്ക്ക് ജന്മനാടിന്റെ സ്വീകരണം. സൗത്ത് ആഫ്രിക്കയിൽ നടന്ന ടൂർണമെന്റിൽ ഇം​ഗ്ലണ്ടിനെ ഫൈനലിൽ വീഴ്ത്തിയാണ് ഇന്ത്യൻ വനിതകൾ അവരുടെ ആദ്യ ഐ സി സി ട്രോഫി സ്വന്തമാക്കിയത്. നജ്ല മാത്രമായിരുന്നു ടീമിലുണ്ടായിരുന്ന ഏക മലയാളി താരം.

പറവണ്ണ മുറിവഴിക്കൽ സ്വദേശിയായ ചാത്തേരി നൗഷാദ് കെ വി മുംതാസ് ദമ്പതികളുടെ മകളാണ്. ഇന്നലെ രാത്രി 10 മണിക്ക് കരിപ്പൂരിൽ വിമാനമിറങ്ങിയ നജ്ലയ്ക്ക് പൗരസമിതിയുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്. ഇന്ന് നാട്ടിൽ വൻ സ്വീകരണമാണ് നജ്ലയ്ക്ക് തയ്യാറാക്കിയിരിക്കുന്നതെന്ന് പൗരസമിതി അറിയിച്ചു.
വനിതാ ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ മലപ്പുറത്തുകാരിയും
സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായ നജ്ല അണ്ടര്‍ 16 വിഭാഗത്തില്‍ നേരത്തെ രണ്ടു തവണ കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു. ജനതാ ബസാര്‍ ശാന്തിനഗര്‍ സ്വലാഹ് എല്‍.പി.സ്‌കൂളിലായിരുന്നു നജ്ലയുടെ നാലാം ക്ലാസ് പഠനം. അക്കാലത്ത് തന്നെ നജ്ലയുടെ കലാ-കായിക രംഗത്തുള്ള മികവ് അധ്യാപകര്‍ തിരിച്ചറിഞ്ഞിരുന്നു. സ്ത്രീധനത്തിനെതിരെയുള്ള അക്കാലത്തെ സ്‌കൂള്‍ വാര്‍ഷിക യോഗത്തിലെ പ്രസംഗത്തിന് നജ്ല ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ലോകകപ്പിലെ മത്സരങ്ങൾക്ക് പ്ലേയിങ് ഇലവനിൽ സ്ഥാനം നേടാനായില്ലെങ്കിലും അതിനു മുന്നേ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന പരമ്പരയിൽ ലഭിച്ച അവസരത്തിൽ മികച്ച പ്രകടനമാണ് നജ്ല പുറത്തെടുത്തത്. അടുത്ത ലക്ഷ്യം ഐ പി എൽ കിരീടം നേടുകയാണ് അതിനായുള്ള പരിശ്രമത്തിലാണെന്നും നജ്ല പറഞ്ഞു. തനിക്ക് പിന്തുണ നൽകിയ പരിശീലകർക്കും, കുടുംബാ​ഗംങ്ങൾക്കും, സുഹൃത്തുക്കൾക്കും നജ്ല നന്ദി പറഞ്ഞു.

Sharing is caring!