വനിതാ ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ മലപ്പുറത്തുകാരിയും

വനിതാ ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ മലപ്പുറത്തുകാരിയും

മലപ്പുറം: ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ഏറെ സന്തോഷിക്കുന്നത് പറവണ്ണ ക്കാരും നജ്ലയുടെ കുടുംബവുമാണ്. ലോകകപ്പ് വിജയത്തില്‍ മലയാളി താരം സി.എം.സി. നജ് ലയുടെ പങ്ക് വളരെ വലുതാണ്. ഇന്ത്യയുടെ റിസര്‍വ് ടീമിലാണ് നജ്ല ഇടം പിടിച്ച് ദക്ഷിണാഫ്രിക്കയിലേക്ക് പറന്നത്.
ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ആദ്യമായാണ് ഇന്ത്യയുടെ വനിതാ ടീം ലോകകപ്പ് നേടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച അണ്ടര്‍ 19 വനിതാ ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റ് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ വനി ത ക ളു ടെ ആദ്യ കിരീടമാണിത്.
സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായ നജ്ല അണ്ടര്‍ 16 വിഭാഗത്തില്‍ നേരത്തെ രണ്ടു തവണ കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു.
ജനതാ ബസാര്‍ ശാന്തിനഗര്‍ സ്വലാഹ് എല്‍.പി.സ്‌കൂളിലായിരുന്നു നജ്ലയുടെ നാലാം ക്ലാസ് പഠനം. അക്കാലത്ത് തന്നെ നജ്ലയുടെ കലാ-കായിക രംഗത്തുള്ള മികവ് അധ്യാപകര്‍ തിരിച്ചറിഞ്ഞിരുന്നു. സ്ത്രീധനത്തിനെതിരെയുള്ള അക്കാലത്തെ സ്‌കൂള്‍ വാര്‍ഷിക യോഗത്തിലെ പ്രസംഗത്തിന് നജ്ല ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. സി.എം.സി. നൗഷാദ് – മുംതാസ് ദമ്പതികളുടെ പുത്രിയാണ് ഈ മിടുക്കി.

Sharing is caring!