അദ്ധ്യാപികയുടെ മരണം : സഹപ്രവര്ത്തകന് ജാമ്യമില്ല

മഞ്ചേരി : അദ്ധ്യാപിക തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതിയായ സഹപ്രവര്‍ത്തകന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കോഴിക്കോട് പയ്യോളി പള്ളിക്കര മഠത്തില്‍ രാംദാസ് (44)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്. കോഴിക്കോട് കുനിയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ ടി ബൈജു ടീച്ചറാണ് മരിച്ചത്. 2022 സെപ്തംബര്‍ 17നാണ് സംഭവം. അദ്ധ്യാപിക താമസിച്ചു വന്നിരുന്ന വേങ്ങര കണ്ണമംഗലം എടക്കാപറമ്പിലെ ശ്രീരാഗം വീട്ടില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഊവ സ്ഥലത്തു നിന്നും അദ്ധ്യാപികയുടെ ഡയറി, നോട്ടുബുക്കുകള്‍, ഫോണുകള്‍ എന്നിവ കണ്ടെത്തിയിരുന്നു. ഇവ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഇക്കഴിഞ്ഞ 23ന് അദ്ധ്യാപകനായ പ്രതി അറസ്റ്റിലാകുന്നത്. നവംബര്‍ 25ന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തില്‍ ഇരുവരും പാലക്കാട് നെല്ലിയമ്പതിയില്‍ താമസിച്ച ഹോട്ടല്‍ രേഖകളും കണ്ടെടുത്തിരുന്നു. സഹപ്രവര്‍ത്തകയെ പ്രലോഭിപ്പിച്ച് പലയിടങ്ങളിലും കൊണ്ടുപോയി താമസിപ്പിച്ച് ഉപയോഗിക്കുകയും ആത്മഹത്യാ പ്രേരണ നടത്തുകയും ചെയ്തുവെന്നുമാണ് പ്രതിക്കെതിരെയുള്ള കേസ്.
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]