പെരിന്തല്‍മണ്ണയില്‍ 3 വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

പെരിന്തല്‍മണ്ണയില്‍ 3 വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണ ഒടമല പരിയാപുരത്ത് മൂന്നു വയസുകാരന്‍ വീടിനടുത്ത കുളത്തില്‍ വീണ് മരണപ്പെട്ടു.
എസ്.എം.എഫ്‌ ഓര്‍ഗനൈസര്‍ കുത്തുകല്ലന്‍ ഇസ്മയില്‍ ഫൈസിയുടെ ഇളയ മകനായ അബ്ദുന്നൂര്‍ ആണ് മരണപ്പെട്ടത്.പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഫര്‍ഹയും, ഏഴാം ക്ലാസില്‍ പഠിക്കുന്ന ഫഹീമും സഹോദരങ്ങളാണ്. പെരിന്തല്‍മണ്ണ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് വിട്ടുകിട്ടിയ മയ്യിത്ത് ഒടമല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറക്കം നടത്തി. ഒടമലയിലെ ചെമ്മംകുഴി ഫസീലയാണ് മാതാവ്.

Sharing is caring!