മലപ്പുറത്തെ ലോകക്കപ്പ് ഫുട്ബോള്‍ ആവേശം ഇങ്ങിനെയും

മലപ്പുറം: മലപ്പുറം തൃക്കലങ്ങോട്ടിലെ മുഹബത്ത് അങ്ങാടിയിലെ കെട്ടിടത്തിന് മുകളില്‍ ലയണല്‍ മെസ്സിയുടെ ചിത്രം വരച്ച് ആരാധകരുടെ ലോകക്കപ്പ് ഫുട്ബോള്‍ ആവേശം. രാവും പകലുമില്ലാതെ അഞ്ച് ദിവസമെടുത്താണ് മെസ്സിയുടെ ഈ മനോഹര ചിത്രം വരച്ചുതീര്‍ത്തത്. കെട്ടിടത്തിന് മുകളിലായതിനാല്‍ വരക്കാനും അല്പം പ്രയാസപ്പെട്ടു. കോണിയും മറ്റും സംഘടിപ്പിച്ച് കെ. സാദിഖ്, ഇ. മുര്‍ഷിദ്, ഷമീം പുതിയറക്കല്‍ എന്നിവരാണ് ചിത്രം വരച്ചത്. പി.അര്‍ഷദ്, എന്‍.ടി. റിസ് വാന്‍ എന്നിവര്‍ പിന്തുണയുമായി ഒപ്പം നിന്നു.
RECENT NEWS

മലപ്പുറം നഗരസഭയിൽ ഡ്രോൺ സർവേ പദ്ധതി ഉദ്ഘാടനം ചെയ്തു
മലപ്പുറം: മലപ്പുറം നഗരസഭയിൽ അമൃത് പദ്ധതിയുടെ ഭാഗമായി ജി.ഐ.എസ് അധിഷ്ടിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി മലപ്പുറം നഗരസഭ പ്രദേശത്തിന്റെയും ചുറ്റുമുള്ള പഞ്ചായത്ത് പ്രദേശങ്ങളുടെയും നിലവിലുള്ള ഭൂവിനിയോഗ പഠനത്തിനുള്ള ഡ്രോൺ സർവ്വേ ആരംഭിച്ചു. ഓരോ [...]