സ്‌കൂളിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ സ്‌കൂട്ടി വന്നിടിച്ച് സ്‌കൂള്‍ പ്രധാനധ്യാപകന്‍ മരിച്ചു

സ്‌കൂളിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ സ്‌കൂട്ടി വന്നിടിച്ച് സ്‌കൂള്‍ പ്രധാനധ്യാപകന്‍ മരിച്ചു

മലപ്പുറം: സ്‌കൂളിലേക്കുള്ള റോഡ് മുറിച്ചുകടക്കുമ്പോള്‍ സ്‌കൂട്ടി വന്നിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ പ്രധാനധ്യാപകന്‍ മരിച്ചു. മലപ്പുറം കരിഞ്ചാപ്പാടി വറ്റല്ലൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അല്ലിപ്ര മുഹമ്മദ് അഷ്റഫ് (52), മാസ്റ്ററാണ് മരിച്ചത്.
കൊണ്ടോട്ടിഎയര്‍പോര്‍ട്ടിനടുത്തുളള കുമ്മിണിപ്പറമ്പ്‌സ്വദേശിയാണ്. 1990 മുതല്‍ വറ്റലൂരില്‍ അധ്യാപകനാണ്,2004 മുതല്‍ വറ്റലൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിക്കുന്നു.1990 മുതല്‍ കരിഞ്ചാപ്പാടി വഴി കടവില്‍ സ്ഥിരതാമസമാക്കി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അസോസിയേഷന്‍ ജില്ല കൗണ്‍സിലര്‍, മങ്കട ഉപജില്ല ഭാരവാഹിയായിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് മങ്കട എഇ ഓഫീസില്‍ എത്തി തിരികെപോകുമ്പോള്‍ ബസ് ഇറങ്ങി പള്ളിയില്‍ (ജുമുഅക്ക്) പോയി തിരിച്ചു സ്‌കൂളിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുമ്പോള്‍ തിരൂര്‍ക്കാട് ജംഗ്ഷനില്‍ വെച്ച് സ്‌കൂട്ടി വന്നിടിച്ച് അപകടം സംഭവിക്കുകയയായിരുന്നു, തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലുമായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്നലെവൈകീട്ട് ആറ് മണിയോടു കൂടിയാണ് മരണപ്പെട്ടത്.പോസ്റ്റ് മോര്‍ട്ട നടപടികള്‍ക്ക് ശേഷം കരിഞ്ചാപ്പാടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ ഇന്ന്കബറടക്കും.ഭാര്യ :നാനാട്ടില്‍ റജ്‌ലീന(കരിഞ്ചാപ്പാടി) മക്കള്‍ : ഷമീമ, ഷംന, മുഹമ്മദലിജൗഹര്‍, മരുമക്കള്‍: നൗഷാദ് വറ്റലുര്‍, ലുക്മാന്‍ മലപ്പുറം, ഫാത്തിമ റിനു .

 

Sharing is caring!