കൊച്ചിയില്‍ ഫ്‌ലാറ്റില്‍ മലപ്പുറത്തുകാരന്റെ മൃതദേഹം കെട്ടിപ്പൊതിഞ്ഞ നിലയില്‍

കൊച്ചിയില്‍ ഫ്‌ലാറ്റില്‍ മലപ്പുറത്തുകാരന്റെ മൃതദേഹം കെട്ടിപ്പൊതിഞ്ഞ നിലയില്‍

മലപ്പുറം: കൊച്ചി കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപമുള്ള ഫ്‌ലാറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. റൂമിനുള്ളില്‍ തുണിയില്‍ കെട്ടിപ്പൊതിഞ്ഞ് വെച്ചിരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മലപ്പുറം വണ്ടൂര്‍ സ്വദേശി 24 വയസുകാരനായ സജീവ് കൃഷ്ണ ആണ് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരനാണ് സജീവ്. ഇന്‍ഫോപാര്‍ക്കിലെ ഓക് സോണിയ ഫ്‌ലാറ്റിലെ 16-ാം നിലയിലാണ് സംഭവം. ഡക്ടിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകുന്നേരമാണ് പൊലീസിന് വിവരം ലഭിച്ചത്. ഫ്‌ലാറ്റില്‍ അഞ്ചു പേരാണ് താമസിച്ചിരുന്നത്. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരില്‍ മൂന്ന് പേര്‍ കൊടൈക്കനാലില്‍ വിനോദയാത്രയ്ക്ക് പോയി തിരിച്ചുവന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇതേ സമുച്ചയത്തിലെ മറ്റൊരു ഫ്‌ലാറ്റിലുണ്ടായിരുന്ന സുഹൃത്ത് സജീവ് കൃഷ്ണയ്‌ക്കൊപ്പം ഫ്‌ലാറ്റിലുണ്ടായിരുന്നു. ഇയാളെ ഇപ്പോള്‍ കാണാനില്ല. ഫോണില്‍ വിളിച്ച് കിട്ടാതിരുന്നതോടെ മറ്റ് സുഹൃത്തുക്കള്‍ ഫ്‌ലാറ്റിലെ കെയര്‍ടേക്കറെ ബന്ധപ്പെട്ട് ഫ്‌ലാറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.

 

Sharing is caring!