വിശുദ്ധ ഖുര്‍ആന്‍ കൈപ്പടയില്‍ എഴുതിയ ഷഹനമോള്‍ക്ക് ജന്മനാട് സ്‌നേഹാദരം നല്‍കി

വിശുദ്ധ ഖുര്‍ആന്‍ കൈപ്പടയില്‍ എഴുതിയ ഷഹനമോള്‍ക്ക് ജന്മനാട് സ്‌നേഹാദരം നല്‍കി

താനൂര്‍ :വിശുദ്ധ ഖുര്‍ആന്‍ കൈപ്പടയില്‍ എഴുതിയ ഷഹനമോള്‍ക്ക് ജന്മനാട് സ്‌നേഹാദരം നല്‍കി. അറബിക് കാലിഗ്രാഫ് നിരന്തരമായി എഴുതിയാണ് ഷഹനമോള്‍ എഴുത്തിലേക്ക് നീങ്ങിയത്. മനോഹരമായ കൈപ്പടയില്‍ എഴുതിയ ഖുര്‍ആന് 609 പേജുകളുണ്ട്. 9 മാസം കൊണ്ടാണ് എഴുതി പൂര്‍ത്തികരിച്ചത്. താനൂര്‍ എടക്കടപ്പുറം സ്വദേശി കെ.വി.റഹീമിന്റെ മകളും പരപ്പനങ്ങാടി ചെട്ടിപ്പിട സ്വദേശി പി.പി.അഫ്‌സലിന്റെ ഭാര്യയുമാണ് ഷഹനമോള്‍

താനൂര്‍ എടക്കട പുറത്ത് തുണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ അല്‍ ഹാഫിള് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ പാണക്കാട് സ്‌നേഹാദരം നല്‍കി. ട്രസ്റ്റ് വര്‍ക്കിംങ്ങ് പ്രസിഡണ്ട് കെ.സലാം അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സി.കെ.സുബൈദ, അഡ്വ.പി.പി റഊഫ്, ബാസിദ് ഹുദവി തിരൂര്‍, മുന്‍സിപ്പല്‍ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.പി.അലി അക്ബര്‍, പി.ജസ്‌നബാനു, കൗണ്‍സിലര്‍മാരായ സി.പി.നജ്മത്ത്, കെ.പി.ഹനീഫ.എം.പി.ഫൈസല്‍, ഇ.സലാം, ഉമ്മുകുല്‍സുടീച്ചര്‍, കെ.പി.സുലൈഖ, സഫിയ, മഹല്ല് പ്രസിഡണ്ട് തേലത്ത് ഹംസകോയ, ടി.പി.ഖാലിദ്കുട്ടി.എം.എം. സത്താര്‍, കെ.പി.ജലീല്‍ മാസ്റ്റര്‍, എ.പി.ഹംസകോയ, ബി.പി.കുഞ്ഞിമരക്കാര്‍, ടി.പി. റംഷാദ്, സി എം. ഷാഫി, പി.പി.മുഹമ്മദ് ഇഖ്ബാല്‍, ടി. സാലിഹ് സംസാരിച്ചു.

 

Sharing is caring!