കണക്കില്‍പ്പെടാത്ത അരലക്ഷം രൂപയുമായി വഴിക്കടവ് ചെക്ക് പോസ്റ്റില്‍ മൂന്ന് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലേക്ക് പോയ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസറ്റില്‍
മലപ്പുറം: കണക്കില്‍പ്പെടാത്ത അരലക്ഷം രൂപയുമായി അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ആലപ്പുഴ കോമല്ലൂര്‍ കരിമുളക്കല്‍ ഷഫീസ് മന്‍സിലില്‍ ബി. ഷഫീസ് ആണ് വിജിലന്‍സ് പിടിയിസലായത്. ഇയാളുടെ ഏജന്റ് വഴിക്കടവ് പുതിയകത്ത് ജുനൈദും (ബാപ്പുട്ടി) പിടിയിലായി. വിജിലന്‍സ് മൊഴിയെടുക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇന്‍സ്‌പെക്ടറെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖിന്റെ നേതൃത്വത്തിലാണ് ഇരുവരേയും പിടികൂടിയത്. വഴിക്കടവ് ചെക്ക് പോസ്റ്റില്‍ മൂന്ന് ദിവസത്തെ സേവനം കഴിഞ്ഞ് ഷഫീസ് നാട്ടിലേക്ക് പോകാന്‍ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ രാവിലെ ഏഴിനാണ് സംഭവം. വഴിക്കടവില്‍നിന്ന് കാറില്‍ പുറപ്പെട്ടപ്പോള്‍ തന്നെ ഇരുവരും വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. ഷഫീസിന്റെ ഭാര്യയുടെ പേരിലുള്ള കാര്‍ ഓടിച്ചത് ജുനൈദാണ്. പരിശോധനകള്‍ ഭയന്ന് ദിവസേന ഇടയ്ക്കിടെ കോഴപ്പണം ഏജന്റുമാരെ ഏല്‍പ്പിക്കുകയും ഉദ്യോഗസ്ഥര്‍ വീട്ടില്‍ പോകുമ്പോള്‍ കൈമാറുകയും ചെയ്യുന്നതാണ് ചെക്ക് പോസ്റ്റിലെ രീതിയെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.
ഷഫീസിനെ പിന്നീട് വണ്ടൂര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡിവൈഎസ്പി, എസ്‌ഐമാരായ പി.മോഹന്‍ദാസ്, പി.പി.ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെക്ക് പോസ്റ്റില്‍ പരിശോധന തുടരുകയാണ്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




