മലപ്പുറത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹാന്‍സും കഞ്ചാവും ബീഡിയും നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 59കാരന്‍ പിടിയലില്‍

മലപ്പുറത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹാന്‍സും കഞ്ചാവും ബീഡിയും നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 59കാരന്‍ പിടിയലില്‍

മലപ്പുറം: മലപ്പുറത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹാന്‍സും കഞ്ചാവും ബീഡിയും നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 59കാരന്‍ പിടിയലില്‍. മലപ്പുറം തിരൂര്‍ മേഖലയിലെ
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലഹരിമരുന്ന് നല്‍കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മലപ്പുറം തലക്കടത്തൂര്‍ സ്വദേശി കുന്നത്ത് പറമ്പില്‍ മുസ്തഫ(59)യെ തിരൂര്‍ പോലീസ് പിടികൂടിയത്.
ലഹരിയുല്പന്നങ്ങളായ ഹാന്‍സ്, കഞ്ചാവ്ബീഡി എന്നിവ കുട്ടികള്‍ക്ക് നല്‍കി സൗഹൃദമുണ്ടാക്കുകയാണ് പ്രതിയുടെ രീതി. പിന്നീട് ഇവ തേടി സമീപിക്കുമ്പോഴാണ് പീഡനത്തിനിരയാക്കുന്നത്. വീട്ടുകാര്‍ കുട്ടികളില്‍ നിന്ന് ഹാന്‍സും ബീഡിയും കണ്ടെടുത്തതോടെയാണ് വിവരങ്ങളറിഞ്ഞ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ആദ്യം ഒരു കുട്ടിയില്‍നിന്നാണ് ലഹരിവസ്തുക്കള്‍ വീട്ടുകാര്‍ കണ്ടെടുത്തത്. തുടര്‍ന്നു ഈ വിദ്യാര്‍ഥിയെ കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് കൂടുതല്‍ കുട്ടികള്‍ ഇത്തരം ചതിയില്‍പ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന് വിദ്യാര്‍ഥിയില്‍നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം മറ്റുകുട്ടികളുമായി സംസാരിച്ചപ്പോഴാണ് സമാനമായ രീതിയില്‍ പ്രതിയുടെ വലയത്തില്‍പ്പെട്ടതായി മനസ്സിലായത്. തിരൂര്‍ സി.ഐ ജിജോയുടെ നേതൃത്വത്തില്‍ എസ്.ഐ അബ്ദുള്‍ ജലീല്‍ കറുത്തേടത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ഉണ്ണിക്കുട്ടന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

 

Sharing is caring!