മലപ്പുറത്തെ നാല് ബദല്‍ സ്‌കൂള്‍ കുട്ടികള്‍ പട്ടിണിയില്‍ ഉച്ചഭക്ഷണം നല്‍കാതെ വീട്ടിലേക്ക് പറഞ്ഞയച്ചു

മലപ്പുറത്തെ നാല് ബദല്‍ സ്‌കൂള്‍ കുട്ടികള്‍ പട്ടിണിയില്‍ ഉച്ചഭക്ഷണം നല്‍കാതെ വീട്ടിലേക്ക് പറഞ്ഞയച്ചു

മലപ്പുറം: മലപ്പുറത്തെ നാല് ബദല്‍ സ്‌കൂള്‍ കുട്ടികള്‍ പട്ടിണിയില്‍
ഉച്ചഭക്ഷണം നല്‍കാതെ വീട്ടിലേക്ക് പറഞ്ഞയച്ചു. ഇന്നലെയും ഇന്നും ഉച്ചഭക്ഷണമില്ല. ഞങ്ങളോട് പറയുന്നത് വീട്ടിലേക്കുപോകാന്‍. ഉച്ചഭക്ഷണം നല്‍കാതെ കുട്ടികളെ വീട്ടിലേക്ക് പറഞ്ഞയച്ച് സ്‌കൂള്‍ അധികൃതര്‍. ഉച്ചഭക്ഷണത്തിനുള്ള സാമഗ്രികള്‍ വിദ്യാഭ്യാസവകുപ്പ് എത്തിച്ചില്ല. പിന്നാക്കത്തില്‍ പിന്നാക്കക്കാര്‍ പഠിക്കുന്ന മലപ്പുറത്തെ നാല് ബദല്‍ സ്‌കൂള്‍ കുട്ടികള്‍ പട്ടിണിയില്‍. നേരത്തെ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിക്കുകയും പിന്നീട് ഹൈക്കോടതി സ്റ്റേ നല്‍കുകയും ചെയ്ത മലപ്പുറം ജില്ലയിലെ നാല് ബാദല്‍ സ്‌കൂളുകളാണു ദുരിതത്തിലായത്.
ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിലെ കുട്ടികളാണിവര്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് കാണിച്ചാണ് ഇവിടെ ഉച്ചഭക്ഷണത്തിനുള്ള സാമഗ്രികള്‍ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിക്കാതിരുന്നതെന്നാണ് കാരണമായി പറയുന്നത്. മലപ്പുറം എടവണ്ണ പഞ്ചായത്തിലെ അരിമംഗലം എംജിഎല്‍സി, തൃക്കലങ്ങോട്ടെ തരിക്കുളം, കരുവാരക്കുണ്ടിലെ അരിമണല്‍, മഞ്ഞള്‍പ്പാറ എംജിഎല്‍സികള്‍ എന്നീ സ്‌കൂളുകളിലെ നാനൂറോളം കുട്ടികള്‍ക്കാണ് ദുര്‍ഗതി.
പ്രവേശനോത്സവം കഴിഞ്ഞ ശേഷം ഉച്ചഭക്ഷണം നല്‍കാതെ കുട്ടികളെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇന്നും കുട്ടികളെ ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു.
‘ഇന്നലെയും ഞങ്ങള്‍ക്ക് ഭക്ഷണം കിട്ടയില്ല. ഇന്നും ഇല്ല, ഉച്ചയ്ക്ക് വീട്ടിക്ക് പോണം എന്നാണ് മാഷ്മ്മാര് പറയ്ന്നതെന്നും ഇവിടുത്തെ കുട്ടികള്‍ പറയുന്നു.പിന്നാക്കത്തില്‍ പിന്നാക്കങ്ങളായ കുടുംബത്തിലെ കുട്ടികള്‍ പഠനം നടത്തുന്ന ഇത്തരം സ്‌കൂളുകളില്‍ ലഭിക്കുന്ന ഉച്ച ഭക്ഷണം തന്നെ ഈകുട്ടികള്‍ക്ക് വലിയൊരു അനുഗ്രഹമായിരുന്നു.
തുവ്വക്കാട്ടെ അരിമംഗലം ബദല്‍ സ്‌കൂളിലെ 140 കുട്ടികളെയും ഇന്നലെയും ഇന്നും വീട്ടിലേക്ക് പറഞ്ഞയച്ചു. 19 വര്‍ഷമായി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ് മെയ് 25-ന് വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. എന്നാല്‍ മികച്ച സൗകര്യങ്ങളുള്ള ബദല്‍ സ്‌കൂളുകളെ പൂട്ടുന്ന ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്തുവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിടിഎ കമ്മിറ്റികളാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുന്‍ എംഎല്‍എ അഡ്വ. എം ഉമറിന്റെ നേതൃത്വത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് അനുകൂല ഉത്തരവുണ്ടായത്.

മലപ്പുറം ജില്ലയിലെ നാല് ബാദല്‍ സ്‌കൂളുകള്‍ പൂട്ടുന്ന നടപെടിക്കെതിരെയാണ് ഹൈക്കോടതി സ്റ്റേ നല്‍കിയത്. ബദല്‍ സ്‌കൂള്‍ നിര്‍ത്തലാക്കാനുള്ള തിരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയ ഹരജിയിലാണ് നടപടി. ഇതോടെ പ്രവേശനോത്സവ ദിനത്തില്‍ മലപ്പുറം കലക്ട്രേറ്റ് പടിക്കല്‍ ബദല്‍ സ്‌കൂള്‍ പി.ടി.എ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചതായി പരാതിക്കാര്‍ക്ക് വേണ്ടി കോടതിയെ സമീപിക്കുന്നതിന് നേതൃത്വം നല്‍കിയ അഡ്വ. എം. ഉമര്‍ പറഞ്ഞു.
മികച്ച സൗകര്യവും ആവശ്യത്തിന് വിദ്യാര്‍ത്ഥികളുമുള്ള ജില്ലയിലെ ഏഴ് സ്‌കൂളുകളില്‍ നാല് സ്‌കൂളുകള്‍ പൂട്ടുന്നതിനെതിരെയാണ് ഹൈകോടതിയുടെ ഇടപെടലുണ്ടായത്. . എടവണ്ണ പഞ്ചായത്തിലെ അരിമംഗലം എം.ജി.എല്‍.സി, തൃക്കലങ്ങോട്ടെ തരിക്കുളം, കരുവാരക്കുണ്ടിലെ അരിമണല്‍, മഞ്ഞള്‍പാറ എം.ജി.എല്‍.സികള്‍ കോടതിയില്‍ നിന്നും അനുകൂല നടപടി വാങ്ങിയത്. ഈ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ മാറ്റി ചേര്‍ക്കുന്നതിന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും വിദ്യ വളണ്ടിയര്‍മാരെ പറഞ്ഞയക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ബദല്‍ സ്‌കൂളുടെയും പ്രവര്‍ത്തനം ഈ അധ്യയന വര്‍ഷം തന്നെ നിര്‍ത്താണമെന്ന പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവ് കഴിഞ്ഞ 25നാണ് പുറത്തിറങ്ങുന്നത്. ഇതോടെ 273 സ്‌കൂളുകളിലായി 8431 കുട്ടികള്‍ വഴിയാധാരമായി. എന്നാല്‍ ആയിരങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന ബദല്‍ സ്‌കൂളുകള്‍ പൂട്ടരുതന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് മേല്‍പറഞ്ഞ സ്‌കൂളുകളിലെ പി.ടി.എ കമ്മിറ്റികള്‍ മുന്‍ എം.എല്‍.എ അഡ്വ. എം. ഉമറിന്റെ നേതൃത്വത്തില്‍ കോടതിയെ സമീപിച്ചത്. ഈ നടപടിയാണ് വിജയം കണ്ടിരിക്കുന്നത്. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ. സത്യനാഥ മേനോന്‍ ആണ് ഹജരായത്.

 

 

Sharing is caring!