അപകടത്തില്‍മരിച്ച ബസ് ജീവനക്കാരന്‍ ഫസലിന്റെ കുടുംബത്തിന് ഭൂമിയുടെ ആധാരം കൈമാറി

അപകടത്തില്‍മരിച്ച ബസ് ജീവനക്കാരന്‍ ഫസലിന്റെ കുടുംബത്തിന് ഭൂമിയുടെ ആധാരം കൈമാറി

മലപ്പുറം: കഴിഞ്ഞ വര്‍ഷം അപകടത്തില്‍ മരണപ്പെട്ട തിരൂര്‍ മഞ്ചേരി റൂട്ടിലെ വാക്കിയത്ത് ബസ്സ് ജീവനക്കാരനായ വി പി ഫസലിന്റെ കുടുംബത്തിന്
ബസ്സ് ജീവനക്കാരും ഉടമകളും സ്വരൂപിച്ച 1തുക കൊണ്ട് വാങ്ങിയ ഭൂമിയുടെ രേഖകള്‍ മലപ്പുറം ജില്ലാ ആര്‍ ടി ഒ കെ സുരേഷ് കുമാര്‍ ഫസലിന്റെ മകന് കൈമാറി.
ചടങ്ങില്‍ എം സി കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു.
ആള്‍ കേരള പ്രൈവറ്റ് ബസ്സ് മെമ്പേഴ്സ് സംസ്ഥാന പ്രസിഡന്റ് സി പി മണിലാല്‍, ബസ്സ് ഓപ്പറേറ്റേസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി കെ മൂസ, ബസ്സ് ഓപ്പറേറ്റേസ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുറഹ്മാന്‍. കുടുംബ സഹായ കമ്മിറ്റി ഭാരവാഹികളായ വാക്കിയത്ത് കോയ, ജാഫര്‍ പി ടി ബി , വിലങ്ങലില്‍ ഷംസുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ വി പി ഫസലിന്റെ കുടുംബത്തിന് ബസ്സ് ജീവനക്കാരും ഉടമകളും സ്വരൂപിച്ച തുക കൊണ്ട് വാങ്ങിയ ഭൂമിയുടെ രേഖകള്‍ മലപ്പുറം ജില്ലാ ആര്‍ ടി ഒ കെ സുരേഷ് കുമാര്‍ ഫസലിന്റെ മകനെ ഏല്‍പ്പിക്കുന്നു

 

 

Sharing is caring!