തിരൂരില്‍ സൈക്കിള്‍ യാത്രക്കിടെ നിയന്ത്രണംവിട്ട് കുളത്തില്‍ വീണ് ഏഴാംക്ലാസുകാരന്‍ മരിച്ചു

തിരൂരില്‍ സൈക്കിള്‍ യാത്രക്കിടെ നിയന്ത്രണംവിട്ട് കുളത്തില്‍ വീണ് ഏഴാംക്ലാസുകാരന്‍ മരിച്ചു

മലപ്പുറം: സൈക്കിള്‍ യാത്രക്കിടെ നിയന്ത്രണം വിട്ട് കുളത്തില്‍ വീണ ഏഴാംക്ലാസുകാരന്‍ മരിച്ചു. കോട്ട് പഴംകുളങ്ങര മുച്ചിരി പറമ്പില്‍ രാജേഷിന്റെ മകന്‍ ആകാശ് (13) ആണ് മരണപ്പെട്ടത്. തിരൂര്‍ എം.ഇ.എസ്. സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നു രാത്രിയാണ് സംഭവം. സൈക്കിള്‍ കുളത്തില്‍ വീണ് കിടക്കുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ നടത്തി കുട്ടിയെ പുറത്ത് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സൈക്കിളില്‍ ലൈറ്റ് ഇല്ലാത്തതിനാല്‍ അബദ്ധത്തില്‍ വഴിയരികിലെ കുളത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരമായി സൈക്കിളില്‍ യാത്രചെയ്തിരുന്ന ആകാശിനെ കാണാതിരുന്നതോടെ വീട്ടുകാരൊന്നും അപകട സാധ്യതയെ കുറിച്ചു ചിന്തിച്ചിരുന്നില്ല. സൈക്കിള്‍ കുളത്തില്‍ വീണു കിടക്കുന്നത് കണ്ട നാട്ടുകാര്‍ ആദ്യം ആകാശ് കുളത്തിലുള്ള വിവരം അറിഞ്ഞിരുന്നില്ല. തുടര്‍ന്നു നാട്ടുകാരും ഫയര്‍ഫോഴ്‌സും ഒന്നിച്ചു നടത്തിയ തിരിച്ചിലിനൊടുവിലാണ് ആകാശിനെ കണ്ടെത്തിയത്. മരണപ്പെട്ടത്തതായി സ്ഥിരീകരിക്കാത്തതിനാല്‍ തന്നെ വേഗത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

Sharing is caring!