മലപ്പുറത്ത് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് വയോധിക മരിച്ചു

മലപ്പുറത്ത് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് വയോധിക മരിച്ചു

മഞ്ചേരി : നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് യാത്രക്കാരിയായ വയോധിക മരിച്ചു. തുവ്വൂര്‍ സ്വദേശിനി കിഴക്കുംപറമ്പന്‍ ആമിനയാണ് (80) മരിച്ചത്. ഇന്നലെ രാവിലെ 9.10ന് മഞ്ചേരി പാണ്ടിക്കാട് റോഡില്‍ ചെങ്ങണയിലാണ് അപകടം. മഞ്ചേരിയിലെ സ്വകാര്യ കണ്ണാശുപത്രിയിലേക്ക് ഡോക്ടറെ കാണിക്കാന്‍ കുടുംബത്തോടൊപ്പം വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചെങ്ങണ ബൈപാസില്‍ നിന്നും ഒരു സ്‌കൂട്ടര്‍ പാണ്ടിക്കാട് റോഡിലേക്ക് പ്രവേശിച്ചതോടെ സ്‌കൂട്ടറില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ച ഓട്ടോ മറിയുകയായിരുന്നു. ഓട്ടോക്കടിയില്‍പ്പെട്ട ആമിനയെ ഓടിക്കൂടിയ നാട്ടുകാര്‍ പുറത്തെടുത്ത് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ആമിനയുടെ സഹോദരന്‍ മുഹമ്മദ്, ഭാര്യ സുബൈദ, ഡ്രൈവര്‍ രാജു എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മറ്റു സഹോദരങ്ങള്‍: കദീജ, ഹാജറ, പരേതരായ ആസ്യ, ഫാത്തിമ.

Sharing is caring!