മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മലപ്പുറത്തെ മത്സ്യത്തൊഴിലാളി മരണപ്പെട്ടു

മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മലപ്പുറത്തെ മത്സ്യത്തൊഴിലാളി മരണപ്പെട്ടു

പൊന്നാനി:കടലില്‍ മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം മത്സ്യത്തൊഴിലാളി മരണപ്പെട്ടു. പൊന്നാനി അലിയാര്‍ പള്ളി സ്വദേശി മുഹമ്മദ് കുട്ടി (45)യാണ് മരണപ്പെട്ടത്.ശനിയാഴ്ച പുലര്‍ച്ചെ പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ അല്‍ അജ് വ വള്ളത്തിലെ തൊഴിലാളിയായ കൂരാറ്റന്റെ പുരക്കല്‍ മുഹമ്മദ് കുട്ടി ഹൃദയാഘാതം മൂലം മരണമടഞ്ഞത്. വള്ളത്തില്‍ വെച്ച് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച മുഹമ്മദ് കുട്ടിയുമായി വള്ളം കരയിലേക്ക് തിരിച്ചെങ്കിലും, ഹാര്‍ബറിലെത്തും മുമ്പേ മരണം സംഭവിച്ചിരുന്നു. മൃതദേഹം പൊന്നാനി താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.പരേതനായ പരീതിന്റെയും, കുഞ്ഞാത്തുവിന്റെയും മകനാണ് മുഹമ്മദ് കുട്ടി. ഭാര്യ:സുലൈഖ. മക്കള്‍: ഫാറൂഖ്, മഷ്ഹൂദ് .സഹോദരങ്ങള്‍: സുഹറ, നബീസു, റസാഖ്

 

 

 

Sharing is caring!