വീട്ടില്‍ പറയാതെ നീന്തല്‍ പടിക്കാനെത്തി; കുളത്തില്‍ വീണ് മരണത്തോട് മല്ലടിച്ച് മുങ്ങിത്താഴ്ന്ന് കുട്ടികള്‍; രക്ഷകരായത് അല്പമകലെ ബൈക്ക് പഞ്ചറായി ഉണ്ടായിരുന്ന ചുമട്ടുതൊഴിലാളികള്‍..!

മലപ്പുറം: മലപ്പുറം ചങ്ങരംകുളം ചിയ്യാനൂര്‍ ചിറകുളത്തില്‍ മരണത്തോട് മല്ലടിച്ച് മുങ്ങിത്താഴ്ന്ന കുട്ടികള്‍ക്ക് രക്ഷകരായത് ചുമട്ടുതൊഴിലാളികള്‍. വൈകീട്ട് നീന്തല്‍ പഠിക്കാനായി കുളത്തില്‍ ഇറങ്ങിയ നാല് കുട്ടികളാണ് വെള്ളത്തില്‍ മുങ്ങിയത്.
കൂട്ടത്തില്‍ ഒരു കുട്ടി കുളത്തില്‍ താഴ്ന്നതോടെ മറ്റുരണ്ട് കുട്ടികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ മൂന്ന് പേരും മുങ്ങിത്താഴ്ന്നു. ഈ സമയം ബൈക്ക് പഞ്ചറായി അല്പമകലെ ഉണ്ടായിരുന്ന വളയംകുളത്തെ ചുമട്ടുതൊഴിലാളിയായ ഷാജി കുളത്തില്‍ എടുത്തുചാടി, മുങ്ങിയ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.
ബഹളം കേട്ട് ഓടിയെത്തിയ സമിപവാസിയായ മുഹമ്മദ് മറ്റൊരു കുട്ടിയെയും രക്ഷപ്പെടുത്തുകയായിരുന്നു. വീട്ടില്‍ പറയാതെ നീന്തല്‍ പടിക്കാനെത്തിയ കുട്ടികളാണ് അപകടത്തില്‍പെട്ടത്.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.