അന്‍വര്‍ എം.എല്‍.എക്കെതിരായ പരാതിക്കാരിക്കും കുടുംബത്തിനും നേരെ വധഭീഷണിയും കയ്യേറ്റ ശ്രമവും നടത്തിയ പ്രതിക്ക് പീഡനക്കേസില്‍ 10വര്‍ഷവും മൂന്നുമാസവും കഠിനതടവും പിഴയും

മലപ്പുറം: അന്‍വര്‍ എം.എല്‍.എക്കെതിരായ പരാതിക്കാരിക്കും കുടുംബത്തിനും നേരെ പോലീസ് സ്റ്റേഷന് മുന്നില്‍വെച്ച് വധഭീഷണിയും കയ്യേറ്റ ശ്രമവും നടത്തിയ പ്രതിക്ക് പീഡനക്കേസില്‍ 10വര്‍ഷവും മൂന്നുമാസവും കഠിനതവും, ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി വിധി. മലപ്പുറം മമ്പാട് കുഴിയില്‍ അനീഷിനെ(33)യാണ് കുന്നംകുളം ഫാസ്ട്രാക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പരാതിക്കാരിയെ ദേഹോപദ്രവം ഏല്പിച്ചതിന് അനീഷിന്റെ മതാവ് മൈമൂന(51)യോട് ആയിരംരൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.
ആതുരസേവന മേഖലയിലെ സൗമ്യമുഖമായിരുന്ന 2015 മരണപ്പെട്ട ഡോ. ഷാനവാസിന്റെ സൃഹുത്തും ഷാനവാസ് തുടങ്ങിവെച്ച് ആത്മ ചാരിറ്റി സൊസൈറ്റിയുടെ അമരക്കാരനുമായിരുന്ന അനീഷിന്റെ ഈ ചാരിറ്റി കൂട്ടായ്മയുടെ മറവിലൂടെയാണ് യുവതിയെ പീഡിപ്പിച്ചതെന്നായിരുന്നു കേസ്.
ഇതിന് പുറമെ
അന്‍വര്‍ എം.എല്‍.എക്കെതിരായ പരാതിക്കാരിക്കും കുടുംബത്തിനുമെതിരെ നിലമ്പൂര്‍ പോലീസ് സ്റ്റേഷന് മുന്നിവെച്ച് പ്രതി അനീഷ് വധശ്രമവും, കയ്യേറ്റ ശ്രമവും നടത്തിയത് വലിയ വിവാദമായിരുന്നു.കൊല്ലം ചന്ദനത്തോപ്പ് അമൃതാഭവനം ജയമുരുകേഷ്,ഭര്‍ത്താവ് മുരുകേഷ നരേന്ദ്രന്, മകന് കേശവ് മുരുകേശ്, റീഗല്‍ എസ്റ്റേറ്റ് മാനേജര്‍ അനില്‍പ്രസാദ് എന്നിവര്‍ക്കു നേരെയാണ് അനീഷിന്റെ നേതൃത്വത്തില്‍ കയ്യേറ്റ ശ്രമം നടന്നിരുന്നത്. തുടര്‍ന്നു പോലീസെത്തിയാണ് ഇവരെ മാറ്റിയിരുന്നത്.
ഷാനവാസിന്റെ സംഘടനയുടെ പേരുപയോഗിച്ചാണ് അനീഷ് പീഡനത്തിനിരയായ സ്ത്രീയുമായി അടുപ്പം സ്ഥാപിച്ചതെന്ന് കാര്യവും വ്യക്തമായിരുന്നു. ആത്മയുടെ പേര് പറഞ്ഞായിരുന്നു അനീഷുമായി അടുത്തതെന്ന് പീഡനത്തിന് ഇരയായി യുവതി പറഞ്ഞിരുന്നു.
എന്‍ജിനീയറിങ് ബിരുദദാരിയായ യുവതിയെ അനീഷ് കോഴിക്കോട്ട് കണ്ടുമുട്ടുകയും തുടര്‍ന്ന് വിവാഹവാഗ്ദാനം നടത്തി പീഡിപ്പിക്കുകയും ചെയ്തെന്നാണു പരാതി. എം.ബി.എ. ബിരുദധാരിയായ അനീഷ് മലപ്പുറത്തെ ഒരു ധനികകുടുംബാംഗമാണ്. ഇതു മറച്ചുവച്ച് കടുത്തസാമ്പത്തികബാധ്യതയുള്ളതായി യുവതിയെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് ഇയാളുടെ നിര്‍ദ്ദേശപ്രകാരം യുവതി സന്ദര്‍ശന വിസയില്‍ ദുബായിലെത്തി ജോലി ചെയ്ുകയയായിരുന്നത്രേ. പിന്നീട് അനീഷിനു വിസ അയച്ചുകൊടുത്തെങ്കിലും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇയാള്‍ മറ്റൊരു വിസയില്‍ സൗദിയിലേക്കു കടക്കുകയും ചെയ്തു. ചതി തിരിച്ചറിഞ്ഞപ്പോഴാണ് യുവതി നാട്ടിലെത്തി പൊലീസില്‍ പരാതി നല്‍കിയത്. ഈ സംഭവത്തോടെ ആത്മയും സംശയത്തിന്റെ നിഴലിലായി. സംഘടനയുടെ തലപ്പത്തു നിന്നും അനീഷ് മാറി നില്‍ക്കുകയായിരുന്നു.
ഷാനവാസിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ നേരത്തെയുണ്ടായിരുന്നു. മരണത്തി നിഗൂഢതയുണ്ടെന്ന് ആരോപിച്ച് ചിലര്‍ രംഗത്തു വരികയും ചെയ്തിരുന്നു. തുടര്‍ന്ന് ഡോ. ഷാനവാസ് തുടങ്ങിവച്ച ആതുരസേവന പ്രസ്ഥാനമായ ആത്മയും വിവാദങ്ങള്ക്കിടയിലായി. . ഷാനവാസിന് പകരക്കാരനായി എത്തിയ അദ്ദേഹത്തിന്റെ സുഹൃത്ത് അനീഷാണ് പീഡന കേസിലെ പ്രതി.
ഷാനവാസിന്റെ മരണം ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുണ്ടായിരുന്നു. എങ്കിലും മരണത്തില്‍ ദുരൂഹത രേഖപ്പെടുത്തുന്നവര്‍ നിരവധിയാണ്.
ഷാനവാസിന്റെ മരണത്തിന് ശേഷം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു ഗള്‍ഫില്‍ നിന്നും പണം ഒഴുകിയിരുന്നു. ലക്ഷണക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന സംഘടയെ നയിക്കുന്ന ആള് തന്നെ പീഡന കേസില്‍ അറസ്റ്റിലായതോടെ സംശയങ്ങള്‍ നിരവധിയാണ് ഉയരുന്നത്. അനീഷാണ് ഷാനവാസിന്റെ മരണവേളയിലും അദ്ദേഹത്തിനൊപ്പം കാറില്‍ ഉണ്ടായിരുന്നത്.
ഒട്ടേറെപ്പേര്‍ മാസവരുമാനത്തില്‍നിന്നു നിശ്ചിത തുക ഷാനവാസിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിരുന്നു. ഇക്കാര്യത്തില്‍ യു.എ.ഇയിലെ മലയാളികളുടെ ഒറ്റക്കെട്ടായ സഹായമുണ്ടായിരുന്നു. ഷാനവാസിന്റെ മരണശേഷം ദുബായില്‍ ലിയോ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ പങ്കെടുത്ത എഴുപതോളം മലയാളികള്‍ ഈ സഹായം പിന്നീടു ജീവകാരുണ്യപ്രവര്‍ത്തനം ഏറ്റെടുത്ത അനീഷിനും സംഘത്തിനും നല്കാന് തീരുമാനിച്ചു. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഷാനവാസിന്റെ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞതു കൊണ്ട് അദ്ദേഹത്തിന് നല്കിയ ചെറിയ സഹായമായിരുന്നു ഇത്.
എന്നാല്‍, ജീവകാരുണ്യവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഷാനവാസിന്റെ മരണത്തില്‍ ദുരൂഹത ആരോപിക്കാന്‍ കാരണമമെന്നാണ് ഷാനവാസിന്റെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അടക്കം ഷാനവാസിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നത് വ്യക്തമാണെന്നും ഇവര്‍ പറയുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ സഹായം ഷാനവാസിന്റെ സുഹൃത്തുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഷാനവാസിന്റെ പേര് ഉപയോഗിച്ച് തന്നെയാണ് അനീഷും കൂട്ടരും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഫണ്ട് സ്വരൂപിച്ചതും. ആദിവാസിമേഖലയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു സഹായമാവശ്യപ്പെട്ടു ഫേസ്ബുക്കില്‍ ഫോട്ടോ സഹിതമാണു ഷാനവാസ് സഹായം തേടിയിരുന്നത്. പണമയയ്ക്കാനുള്ള അക്കൗണ്ട് നമ്പറും നല്‍കിയിരുന്നു. ഇതിനുപുറമേ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പ്രവാസികളോടു സഹായമഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. യു.എ.ഇയിലെത്തിയ ഷാനവാസ് അവിടുത്തെ ഒരു റേഡിയോ പരിപാടിയില്‍ പങ്കെടുത്ത് തന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, ഷാനവാസ് ഉണ്ടായിരുന്ന വേളയില്‍ നേരാംവഴിയില്‍ പോയ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പാളം തെറ്റിയോ എന്ന സംശമാണ് പലരും പ്രകടിപ്പിപ്പിരുന്നത്.
സര്‍ക്കാര്‍ ഡോക്ടറായി മലപ്പുറം, പാലക്കാട് ജില്ലകളുടെ വിവിധ സ്ഥലങ്ങളില്‍ സേവനമനുഷ്ടിച്ച ഡോക്ടര്‍ ഷാനവാസിനെ വേറിട്ടു നിര്‍ത്തിയത് തന്റെ ആദിവാസികള്‍ക്കിടയിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളായിരുന്നു.കിലോമീറ്ററുകള്‍ താണ്ടി ഉള്‍വനത്തിലെ ആദിവാസി ഊരുകളിലെത്തി ഭക്ഷണവും വസ്ത്രവും ഒപ്പം സൗജന്യ ചികിത്സയും നല്കി ഷാനവാസിന്റെ നിസ്വാര്‍ത്ഥമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏവരെയും അതിശയിപ്പിച്ചതാണ്. ഷാനവാസിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആദ്യമായി സമൂഹമധ്യത്തിലെത്തിച്ചത് മറുനാടന്‍ മലയാളിയായിരുന്നു. പിന്നീട് ഷാനവാസിന്റെ പ്രവര്ത്തിനങ്ങളില് ആകൃഷ്ടരായ നിരവധി പേര് പിന്തുണ നല്കുകയുണ്ടായി.
മരുന്ന് മാഫിയകളും അധികാരികളും തമ്മിലുള്ള കൂട്ടുകെട്ടിനെതിരെയും പാവങ്ങളെ ചൂഷണം ചെയ്യുന്ന മുരന്നു കമ്പനികള്‍ക്കെതിരെയും ധീര നിലപാടെടുക്കാനും ഷാനവാസ് ജീവിതം മാറ്റി വെക്കുകയുണ്ടായി. ഇത് ഏറെ എതിര്‍പ്പുകള്‍ക്കും മറ്റു നടപടി നേരിടുന്നതിലേക്കും ഷാനവാസിനെ എത്തിച്ചു. എന്നാല്‍ ഡ്യൂട്ടിയിലെ വീഴ്ച ചൂണ്ടിക്കാട്ടിയ പരാതിന്മേല് ഷാനവാസിനെ ആരോഗ്യ വകുപ്പ് മരണത്തിന് ദിവസങ്ങള്‍ക്കു മുമ്പ് സ്ഥലം മാറ്റാന്‍ ഉത്തരവിടുകയായിരുന്നു.
എന്നാല്‍ ആരോഗ്യ വകുപ്പിന്റെ ഈ ഉത്തരവില്‍ ദുരൂഹതയുണ്ടെന്നും ഉന്നതരെ കൂട്ടുപിടിച്ച് തന്നോട് പ്രതികാരം ചെയ്യുകയാണെന്നും ഷാനവാസ് മരിക്കുന്നതിന്റെ മണിക്കൂറുകള്‍ക്കു ഷാനവാസ ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. . ഷാനവാസിന്റെ മരണ ശേഷം ഈ ശബ്ദരേഖ പുറത്തു വന്നിരുന്നു. സോഷ്യല്‍ മീഡിയ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ട മരണങ്ങളില്‍ ഒന്നായിരുന്നു ഷാനവാസ് പിസിയുടേത്. എന്നാല്‍ ഭക്ഷണാവശിഷ്ടം അന്നനാളത്തില്‍ പ്രവേശിച്ച് സ്പോട്ട് ഡെത്ത് സംഭവിക്കുകയായിരുന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളെല്ലാം തന്നെ വ്യക്തമാക്കുകയുണ്ടായി. കേസ് അന്വേഷ ഉദ്യോഗസ്ഥരെല്ലാം ഇതുതന്നെ ആവര്‍ത്തിച്ചു. ഷാനവാസിന്റെ മരണത്തിനു തൊട്ടു പിന്നാലെ ഷാനവാസ് ജീവിതകാലത്ത് രൂപവല്‍കരിച്ച ആത്മട്രസ്റ്റ് അംഗങ്ങള്‍ക്ക് ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നതും മരണത്തിലെ ദുരൂഹതകളുമായി ബന്ധപ്പെട്ടായിരുന്നു. എന്നാല്‍ ഷാനവാസിന്റെ പേരിലുള്ള തുടര്‍ പ്രവര്‍ത്തനമായി ആത്മയെ അനേകമാളുകള്‍ കണ്ടു.
2015 ഫെബ്രുവരി 13ന് രാത്രിയില്‍ അമിതമായി മദ്യപിച്ച ഷാനവാസ് സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും കാറില്‍ വരുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. യാത്രക്കിടെ ഷാനവാസിനെ വിളിച്ചുണര്‍ത്തിയെങ്കിലും ഉണരാതായതോടെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. മദ്യപിച്ച് ഛര്‍ദിച്ചതിനാല്‍ വസ്ത്രം മുഷിഞ്ഞിരുന്നു. ആദ്യം വീട്ടിലെത്തി ശരീരം കഴുകിയ ശേഷം വസ്ത്രം ധരിപ്പിച്ച് എടവണ്ണ രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ഷാനവാസിനെ അറിയുന്ന ഡോക്ടര്‍മാര്‍ ഉണ്ടെന്നതാണ് ഇവിടെ പ്രവേശിക്കാതെ എടവണ്ണയില്‍ കൊണ്ടുപോയതെന്ന് കൂടെയാത്ര ചെയ്ത സുഹൃത്തുക്കള്‍ പറയുന്നു. ഷാനവാസ് അമിതമായി മദ്യപിച്ച വിവരം അറിയാതിരിക്കാനാണ് സുഹൃത്തുക്കള്‍ ഇതു ചെയ്തതെങ്കിലും ഈ സംഭവമാണ് ഇവര്‍ക്കു നേരെ സംശയത്തിന്റെ മുനകള്‍ ഉയര്‍ത്താന്‍ ഇടയാക്കിയത്.
RECENT NEWS

മെറ്റൽ ഇൻഡസ്ട്രീസിലെ ജോലിക്കിടെ പരുക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: മെറ്റൽ ഇൻഡസ്ട്രീസിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചാപ്പനങ്ങാടിക്കടുത്ത് കോഡൂർ വട്ടപ്പറമ്പിലെ ചെറുകാട്ടിൽ അബ്ദുൽ നാസർ (30) ആണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ [...]