സന്തോഷ് ട്രോഫി മത്സരം കാണാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്
സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ് നടക്കുന്ന പയ്യനാട് സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തുന്നവര്‍ക്ക് പയ്യനാട് ഭാഗത്തുനിന്നുള്ള മെയിന്‍ ഗെയ്റ്റ് വഴിമാത്രമായിരിക്കും പ്രവേശനം. സ്റ്റേഡിയത്തിന്റെ പ്രധാന കവാടം കടന്നതിന് ശേഷമാണ് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. മത്സരത്തിന് എത്തുന്ന എല്ലാവര്‍ക്കുമുള്ള പാര്‍ക്കിങ് സൗകര്യം പയ്യനാട് സ്റ്റേഡിയത്തിന് അകത്ത് ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിങ് ശേഷമാണ് മത്സരത്തിനുള്ള ടിക്കറ്റ് കൗണ്ടര്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ വഴിയോ, ബാങ്ക് വഴി സീസണ് ടിക്കറ്റോ എടുക്കാത്തവര്‍ക്ക് ടിക്കറ്റ് കൗണ്ടര്‍ ഉപയോഗിച്ച് മത്സരത്തിനുള്ള ടിക്കറ്റ് എടുക്കാന്‍ കഴിയും. ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ അതിന്റെ കോപ്പിയും സീസണ് ടിക്കറ്റ് കൈവശമുള്ളവര്‍ സീസണ് ടിക്കറ്റിന്റെ കോപ്പിയും കൈവശം കരുതേണ്ടതാണ്. ടിക്കറ്റ് കൈവശം ഇല്ലാത്തവര്‍ക്ക് സ്റ്റേഡിയത്തിന്റെ സമീപത്തേക്ക് പ്രവേശനം ലഭിക്കില്ല. ഗ്യാലറി ടിക്കറ്റ് എടുത്തവര്‍ക്ക് നാല് എന്ററി പോയിന്റിലൂടെ അകത്തേക്ക് പ്രവേശിക്കാം. കസേര ടിക്കറ്റിന് രണ്ടും, വി.ഐ.പി. കസേര ടിക്കറ്റിന് ഒന്നും എന്ററി പോയിന്റാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. മെയിന്‍ ഗെയിറ്റ് വഴി മത്സരത്തിനുള്ള താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും, എ.ഐ.എഫ്.എഫ് പ്രതിനിധികള്‍ക്കും, ഓര്‍ഗനൈസിങ് കമ്മിറ്റിയിലെ പ്രമുഖര്‍ക്കും, മെഡിക്കല്‍ ടീമിനും മാത്രമായിരിക്കും പ്രവേശനം.
കോട്ടപ്പടി സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തുന്നവര്‍ക്കായി പ്രത്യേകം പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരൂര്‍,പരപ്പനങ്ങാടി റോഡിലൂടെ വരുന്നവര്‍ക്ക് വലിപറമ്പ് ബൈപാസ് റോഡില്‍ പ്രത്യേകം പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് റോഡില്‍ വാറങ്ങോട് (ആര്.ടി.ഒ. ടെസ്റ്റിംങ് ഗ്രൗണ്ട്) പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. വി.ഐ.പി. ഗസ്റ്റ് എന്നിവര്‍ക്കായി ഗവ. ബോയ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാം. ഗെയിറ്റ് 2,5 എന്നിവയിലൂടെയായിരിക്കും മത്സരം കാണാനെത്തുന്നവര്‍ക്ക് പ്രവേശനം.
—
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]