അവാര്‍ഡ് തിളക്കത്തില്‍ മലപ്പുറത്തെ അധ്യാപിക
മലപ്പുറം: വനമിത്ര അവാര്‍ഡിന്റെ തിളക്കത്തിലാണ് പട്ടിക്കാട് ഗവ. ഹൈസ്കൂളിലെ അധ്യാപിക സി ശര്‍മിള. പരിസ്ഥിതി -ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന വനം -വന്യജീവി വകുപ്പിന്റെ 2021ലെ ജില്ലാ വനമിത്ര പുരസ്കാരമാണ് ലഭിച്ചത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വനദിനമായ മാര്‍ച്ച് 21ന് പുരസ്കാരം സമ്മാനിക്കും. മിയാവാക്കി ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ ഒരുക്കല്‍, പാതയോര വനവല്‍ക്കരണം, ക്ഷേത്രങ്ങളിലും സ്കൂളുകളിലും നക്ഷത്ര വനങ്ങളൊരുക്കല്, ഔഷധത്തോട്ട നിര്‍മാണം, കാവ് സംരക്ഷണം, ജൈവകൃഷി, ശലഭോദ്യാനം, പുഴയോര സംരക്ഷണത്തിനായി മുള നടല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിസ്ഥിതി സംരക്ഷണ വനവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് ശര്‍മിള നടത്തിവരുന്നത്.
പരിസ്ഥിതിസ്നേഹികളുടെ സഹകരണത്തോടെ ‘തണല്‍’ കൂട്ടായ്മയില്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ തണല്‍ മരങ്ങള്‍, ഫലവൃക്ഷ തൈകള്‍ എന്നിവ നട്ടുപിടിപ്പിക്കുന്ന പദ്ധതിയും നടത്തുന്നുണ്ട്. സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തില്‍നിന്ന് ലഭിക്കുന്ന തൈകളും സ്വന്തം നഴ്സറിയില്‍ വളര്‍ത്തിയെടുത്ത തൈകളുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ജീവശാസ്ത്ര അധ്യാപികയായ ശര്‍മിള 12 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. അഭിഭാഷകനായ എടത്തനാട്ടുകരയിലെ അരിമ്പ്രതൊടിയില് സത്യനാഥനാണ് ഭര്‍ത്താവ്. ജിതിന് കൃഷ്ണ, കാവ്യ കൃഷ്ണ, അഞ്ജു കൃഷ്ണ എന്നിവര്‍ മക്കളാണ്.
കുടുംബത്തിന്റെ പൂര്‍ണ പിന്തുണയാണ് തന്റെ വലിയ പ്രചോദനമെന്ന് ശര്‍മിള പറഞ്ഞു.
RECENT NEWS
എടവണ്ണയിലെ കൂൾബാർ ഉടമ വാഹനാപകടത്തിൽ മരിച്ചു
എടവണ്ണ: കടയടച്ച് വീട്ടിലേക്ക് മടങ്ങും വഴി ബൈക്കിടിച്ച് വ്യാപാരി മരിച്ചു. പത്തപ്പിരിയം സ്വദേശി പരേതനായ വടക്കൻ അബുദുട്ടിയുടേയുംം ഉമ്മു കുൽസുവിന്റെയും മകൻ ഹിലാൽ (43) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി പത്തു മണിയോടെയായിരുന്നു അപകടം. കാരക്കുന്ന് [...]