മലപ്പുറം എ ആര്‍ നഗര്‍ സ്വദേശി ജിസാനില്‍ മരിച്ചു

തിരൂരങ്ങാടി എ ആര്‍ നഗര്‍ സ്വദേശി ജിസാനില്‍ മരിച്ചു. എ.ആര്‍ നഗര്‍ ഇരുമ്പംചോല സ്വദേശി ചോലക്കല്‍ അബ്ദുന്നാസര്‍ (52) ആണ് മരിച്ചത്. വൈകീട്ട് താമസസ്ഥലത്തുവെച്ച് ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു. ജിസാനിനടുത്ത് ആദാഇയില്‍ ഒരു ഷോപ്പില്‍ ജോലിചെയ്തുവരികയായിരുന്നു. മയ്യിത്ത് സബിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Sharing is caring!