മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12ഓളം അക്കാദമികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന യൂത്ത് സോക്കര്‍ ലീഗിന്റെ ഉദ്ഘാടനം 12 മന്ത്രി നിര്‍വഹിക്കും

മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12ഓളം അക്കാദമികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന യൂത്ത് സോക്കര്‍ ലീഗിന്റെ ഉദ്ഘാടനം 12 മന്ത്രി നിര്‍വഹിക്കും

മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12ഓളം അക്കാദമികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന യൂത്ത് സോക്കര്‍ ലീഗിന്റെ ഉദ്ഘാടനം  കായിക വകുപ്പ് മന്ത്രി  വി അബ്ദുറഹിമാന്‍ ഡിസംബര്‍ 12 ന് വൈകുന്നേരം 6:30 ന് സീതി ഹാജി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വെച്ച് നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ കലാ-കായിക-സാംസ്‌കാരിക രംഗംത്തെ പ്രമുഖരുടെ സാന്നിധ്യവുമുണ്ടാകും. ലീഗിന്റെ ഉദ്ഘാടന ദിനം രണ്ട് മത്സരങ്ങള്‍ക്കും സാക്ഷിയാകും.

ഡ18, ഡ16 വിഭാഗങ്ങളിലായി നടക്കുന്ന ലീഗില്‍ ഓരോ അക്കാദമിക്കും ആഴ്ചയില്‍ ഓരോ മത്സരം വീതമായിരിക്കും ഉണ്ടാവുക. 4 മാസത്തോളം നീണ്ടുനില്‍ക്കുന്ന ലീഗില്‍ ശനി, ഞായര്‍ ദിവസങ്ങളിലായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

സാറ്റ് തിരൂര്‍, ലൂക്കാ സോക്കര്‍ ക്ലബ്, ഏറനാട് സോക്കര്‍ അക്കാദമി, അലയന്‍സ് ഫുട്‌ബോള്‍ അക്കാദമി പെരിന്തല്‍മണ്ണ, വെയ്ക്കപ്പ് ഫുട്‌ബോള്‍ അക്കാദമി മലപ്പുറം, ഇഥഇ ഫുട്‌ബോള്‍ അക്കാദമി കൊണ്ടോട്ടി, ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ അക്കാദമി കാഞ്ഞിരമുക്ക്, ഢഎഅ ഫുട്‌ബോള്‍ അക്കാദമി വാണിയമ്പലം, മാനവേദന്‍ ഫുട്‌ബോള്‍ അക്കാദമി നിലമ്പൂര്‍, ഥഎഅ ഫുട്‌ബോള്‍ അക്കാദമി വണ്ടൂര്‍, സ്‌പോര്‍ട്‌സ് അക്കാദമി കൊടിഞ്ഞി, എഏഇ പെരിന്തല്‍മണ്ണ തുടങ്ങിയ ടീമുകളാണ് ലീഗില്‍ പങ്കെടുക്കുന്നത്.

മലപ്പുറം പ്രസ് ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍
മലപ്പുറം പ്രസക്ലബ്ബ് സെക്രട്ടറി റിയാസ് കെപിഎം യൂത്ത് സോക്കര്‍ ലീഗ് ഫിക്‌സ്ചര്‍ പ്രകാശനം ചെയ്തു. കണ്‍വീനര്‍ സുല്‍ഫീക്കര്‍ അലി കെ, ട്രഷറര്‍  അസീസ് പെരിന്തല്‍മണ്ണ, അസ്‌കര്‍ കൊണ്ടോട്ടി, ലിമേഷ് പൊന്നാനി, നവാസ് ലൂക്ക തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

യൂത്ത് സോക്കര്‍ ലീഗില്‍ പങ്കെടുക്കാന്‍ താല്പര്യം അറിയിച്ചു ബന്ധപ്പെട്ട ടീമുകളെ ഉള്‍പ്പെടുത്തി വൈകാതെ ഥടഘ സൂപ്പര്‍ കപ്പ് ആരംഭിക്കുമെന്ന് പത്ര സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ +91 99479 76567 എന്ന നമ്പറില്‍ ബന്ധപ്പടുക.
അേേമരവാലിെേ മൃലമ

Sharing is caring!