മലപ്പുറം പുത്തനത്താണിയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഹോട്ടല്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഹോട്ടല്‍ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. ഗുരുവായൂര്‍ കണ്ടാനശ്ശേരി ചൊവ്വല്ലൂര്‍ പുതുവീട്ടില്‍ ഹസ്സന്‍ ഹാജിയുടെ മകന്‍ റഷീദ് (53) ആണ് മരിച്ചത്.  മലപ്പുറം പുത്തനത്താണി ഹോട്ടലില്‍ പാചകക്കാരനായിരുന്നു. ഒരാഴ്ച മുമ്പാണ് ഇവിടെ ജോലിക്ക് കയറിയത്. തിങ്കളാഴ്ച രാത്രി പത്തരമണിക്ക് താമസ സ്ഥലത്ത് സഹപ്രവര്‍ത്തകനൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ : ഷാജിത, മക്കള്‍ : ഷിഹാസ് (ദുബൈ), സഫ. എസ് ഐ പ്രദീപ് കുമാര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Sharing is caring!