ഓട്ടോഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന മലപ്പുറം കോട്ടപ്പടിയിലെ വ്യപാരി മരിച്ചു
മലപ്പുറം: ഓട്ടോ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന വ്യപാരി മരിച്ചു. വര്‍ഷങ്ങളായി കോട്ടപ്പടിയില്‍ ഫ്രൂഡ്സ് കച്ചവടം നടത്തിവരികയായിരുന്ന . മൈലപ്പുറം കടന്നാകുടുങ്ങി സ്വദേശി ചെറുതൊടി കുഞ്ഞിമുഹമ്മദ് (73) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ മൈലപ്പുറം പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ കുഞ്ഞിമുഹമ്മദിനെ ആദ്യം മലപ്പുറം താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലും പ്രവേശിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് മരിച്ചത്. മയ്യിത്ത് മൈലപ്പുറം ജുമുഅ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബടറക്കി. മക്കള്‍: ഹമീം അലി, അബ്ദുര്‍റസാഖ് മെഹബൂബ് (സിറാജ് ദിനപത്രം), റൈഹാന, ശമീന, മുഹ്സിന, ശംന. മരുമക്കള്‍: അബ്ദു സലാം കടുങ്ങോത്ത്, ജംശിദ് ഒതുക്കുങ്ങള്‍, അബ്ദുല്‍ വഹാബ് കാളമ്പടി, ശാനവാസ് കോഡൂര്‍, ഫൗനിയ, ശഫീഫ യൂസഫ്(സിറാജ് ദിനപത്രം).
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]