ഷൊര്‍ണൂര്‍ പാസഞ്ചറില്‍ തോക്കുമായി രണ്ടു പേര്‍; പരപ്പനങ്ങാടിയില്‍ പിടികൂടി പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത് കളിത്തോക്ക്..

പരപ്പനങ്ങാടി: ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ തോക്കുമായെത്തിയ രണ്ടുപേരെ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍പോലീസ് പൊക്കി. ട്രെയിനില്‍ തോക്കുമായി രണ്ടു പേര്‍ വരുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് വൈകുന്നേരം 6 മണിയോടയാണ് പരപ്പനങ്ങാടി പോലീസ് കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെകസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന് പരിശോധിച്ചതില്‍ തോക്ക് കണ്ടെത്തി. യഥാര്‍ത്ഥ തോക്കിനോട് സാമ്യമുള്ള കളിത്തോക്ക് ആണെന്ന് മനസിലായതിന്റെ അടിസ്ഥാനത്തില്‍ യുവാക്കളെ വിട്ടയക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.

 

 

Sharing is caring!