ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറത്തെ അഷ്‌റഫിന്റെ മൃതദേഹം നാളെ നാട്ടിലെത്തും

ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറത്തെ അഷ്‌റഫിന്റെ മൃതദേഹം നാളെ നാട്ടിലെത്തും

തേഞ്ഞിപ്പലം: ഖത്തറില്‍ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം ചെനക്കലങ്ങാടി പട്ടാക്കര വിട്ടില്‍ വി.പി അശ്‌റഫ് എന്ന (ഡ്രൈവര്‍അസറു)വിന്റെ മൃതദേഹം നാളെ വ്യാഴം നാട്ടിലെത്തും. രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന മുതദേഹം ഉച്ചയോടെ നാട്ടിലെത്തിച്ച് തേഞ്ഞിപ്പലം പടിഞ്ഞാറെ പള്ളിയില്‍ ഖബറടക്കും. ഖത്തറിലെ അല്‍ കോറില്‍ ഡ്രൈവര്‍ ജോലി ചെയ്തുവരുന്ന അഷ്‌റഫ് രണ്ട് മാസം മുമ്പാണ് നാട്ടില്‍ വന്ന് പോയത്.തിങ്കളാഴ്ച്ച രാത്രി താമസസ്ഥലത്ത് വെച്ച് ഹൃദയാഘാദം മൂലം മരിച്ചതായാണ് വിവരം. ഭാര്യ.. ഫൗസിയ. മക്കള്‍: ഷെമീമുല്‍ ഹഖ്, നൈഷാ ഫാത്തിമ, മുഹമ്മദ് ഐസിന്‍.
സഹോദരങ്ങള്‍: അഹമ്മദ് കുട്ടി, മൂസക്കുട്ടി, അബ്ദുസമദ്.

 

Sharing is caring!