ജോലിചെയ്യുന്നതിനിടെ മതില്‍ ദേഹത്ത് വീണ് മലപ്പുറത്ത് തൊഴിലാളി മരിച്ചു

ജോലിചെയ്യുന്നതിനിടെ മതില്‍ ദേഹത്ത് വീണ് മലപ്പുറത്ത് തൊഴിലാളി മരിച്ചു

കൊണ്ടോട്ടി പുളിക്കലിൽ മണ്ണിടിഞ്ഞ് ദേഹത്ത് വീണ് ഒരാൾ മരണപ്പെട്ടു. മോങ്ങം ഹിൽടോപ്പിൽ കോട്ടമ്മൽ താമസിക്കുന്ന അൻവർ(58) ആണ് മണ്ണ് ഇടിഞ്ഞ് വീണ് മരണപെട്ടത്. പുളിക്കൽ കുന്നത്ത് വെച്ചായിരുന്നു മണ്ണിടിഞ്ഞ് വീണത്. മോങ്ങം ഹിൽടോപ്പ് ഓഡിറ്റോറിയം ജീവനക്കാരനായിരുന്നു. മോങ്ങത്തുതന്നെയുള്ള സ്വകാര്യ വ്യക്തിയുടെ വീടിന്റെ തറപ്പണി നടന്നു കൊണ്ടിരിക്കെ സമീപത്തെ മതില്‍ മറിഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പൊലീസ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ഇന്ന് മോങ്ങം ജുമുഅ മസ്ജിദില്‍ ഖബറടക്കും. ഭാര്യ : സി ടി ഖദീജ. മക്കള്‍ : ആദില്‍, ഷാബില്‍.

 

Sharing is caring!