മലപ്പുറത്തെ പ്രവാസിയെ തട്ടിക്കൊണ്ടുപോയി
മലപ്പുറം: മലപ്പുറത്തെ പ്രവാസിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം മഞ്ചേരി പട്ടര്കുളത്ത് വെച്ചു കാളികാവ് ചോക്കാട് സ്വദേശി പുലത്ത് വീട്ടില് റാഷിദി (27) നെയാണ് തട്ടിക്കൊണ്ടുപോയത്. വിദേശത്തുനിന്ന് എത്തിയ റാഷിദിനെ യാത്രാമധ്യേ പിന്തുടര്ന്ന് വാഹനം തടഞ്ഞാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തില് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വര്ണക്കടത്തുമായി ബന്ധം ഉണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: രണ്ടുദിവസം മുമ്പ് കരിപ്പൂര് അന്താരാഷ്ട്ര വിമാനത്താവളത്തില് വിമാനമിറങ്ങിയ റാഷിദ് കോഴിക്കോട് താമസിച്ചുവരികയായിരുന്നു. ബുധനാഴ്ച നാട്ടിലേക്ക് പോകാന് ബന്ധുക്കളോട് വാഹനവുമായി മഞ്ചേരിയിലേക്ക് എത്താന് പറയുകയും ഭാര്യപിതാവ് ഉള്പ്പെടെയുള്ളവര് മഞ്ചേരിയില് എത്തി കാത്തു നില്ക്കുകയും ചെയ്തിരുന്നു. തുടര്ന്ന് മഞ്ചേരി എത്തുന്നതിനുമുമ്പ് രണ്ട് കിലോമീറ്റര് അകലെ വാഹനം അപകടത്തില് പെട്ടതായി റാഷിദ് ബന്ധുക്കളെ വിവരം അറിയിച്ചു. ഇതറിഞ്ഞു സംഭവം സ്ഥലത്തേക്ക് ബന്ധുക്കളെത്തി. സാധനങ്ങള് റാഷിദ് സഞ്ചരിച്ച വാഹനത്തില് നിന്ന് മാറ്റുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഒരു സംഘം കാറിലെത്തി റാഷിദിനെ തട്ടിക്കൊണ്ടുപോയത്.
അതേസമയം തട്ടിക്കൊണ്ടുപോകുന്നതിനു മുമ്പ് ബന്ധുക്കളെത്തി സാധനങ്ങള് വാഹനത്തിലേക്ക് മാറ്റിയതും അപകട സ്ഥലത്തേക്ക് ബന്ധുക്കള് എത്തിയതിനും ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില് ഭാര്യാ പിതാവ്, സുഹൃത്തുക്കള് ഉള്പ്പെടെയുള്ളവര് പോലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന. കോഴിക്കോട് സ്വദേശിയായ ടാക്സി ഡ്രൈവറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മലപ്പുറം ഡിവൈഎസ്പി പ്രദീപ്, സിഐ സി അലവി എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. പ്രവാസി യുവാവിനെ കണ്ടെത്തുന്നതിനു വേണ്ടി പോലീസ് അന്വേഷണം ഊര്ജിതമാക്കി.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]