കരിപ്പൂരില്‍ 30 കോടി രൂപയുടെ ഹെറോയിനുമായി ആഫ്രിക്കന്‍ യുവതി പിടിയില്‍

കരിപ്പൂരില്‍ 30 കോടി രൂപയുടെ ഹെറോയിനുമായി ആഫ്രിക്കന്‍ യുവതി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 25 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ആഫ്രിക്കന്‍ യുവതിയാണ് പിടിയിലായത്. സാംബിയ സ്വദേശിനി ബിഷെലെ തോപ്പോയെയാണ് ഡി.ആര്‍.ഐ പിടികൂടിയത്. അഞ്ച് കിലോ ഹെറോയിനാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
കെനിയയിലെ നെയ്റോബിയില്‍ നിന്നാണ് യുവതി യാത്ര ആരംഭിച്ചതെന്നാണ് വിവരം. ബുധനാഴ്ച പുലര്‍ച്ചെ ദോഹ വഴിയുള്ള ഖത്തര്‍ എയര്‍വെയ്സ് വിമാനത്തിലാണ് കരിപ്പൂരിലെത്തുന്നത്. അതേസമയം ഇത് ആര്‍ക്ക് കൈമാറാനാണ് എന്നതിനെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. കോഴിക്കോട് ഡി.ആര്‍.ഐ ഓഫീസിലെത്തിച്ചാണ് യുവതിയെ ചോദ്യം ചെയ്യുന്നത്.

 

Sharing is caring!