മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ചു
മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലെ ഇളവുകളും നിയന്ത്രണങ്ങള്‍ ജില്ലാ കലക്ടര്‍ പുതുക്കി നിശ്ചയിച്ചു. ശരാശരി ടി.പി.ആര് നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളാണ് അതിതീവ്ര വ്യാപന മേഖലയായ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 10 മുതല്‍ 15 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ അതിവ്യാപന മേഖലയായ സി വിഭാഗത്തിലും അഞ്ച് മുതല്‍ 10 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ മിതവ്യാപന മേഖലയായ ബി വിഭാഗത്തിലും ഉള്‍പ്പെടും. അഞ്ച് ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളെയാണ് വ്യാപനം കുറഞ്ഞ മേഖലയായ എ വിഭാഗമായി കണക്കാക്കുക. വ്യാഴാഴ്ച (2021 ജൂലൈ 29) മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക. നാലു വിഭാഗങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് പോലീസ്, തദ്ദേശഭരണ സ്ഥാപന അധികാരികള്‍, ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ എന്നിവര്‍ പരിശോധിച്ച് ഉറപ്പ് വരുത്തും.
പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ കമ്മീഷനുകള്‍ ഉള്‍പ്പടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും, എ, ബി കാറ്റഗറികളില്‍ 50 ശതമാനം ജീവനക്കാരോട് കൂടിയും സി കാറ്റഗറിയില്‍ 25 ശതമാനം ജീവനക്കാരോട് കൂടിയും പ്രവര്‍ത്തിക്കുന്നതാണ്. ഡി കാറ്റഗറിയില്‍ ഉള്‍പ്പടെ എല്ലാ കാറ്റഗറികളിലും അവശ്യ സര്‍വ്വീസുകളും മുഴുവനായും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ശനി, ഞായര്‍ ദിവസങ്ങളിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമായിരിക്കും.
ജില്ലയില്‍ വ്യാഴാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇളവുകളും ചുവടെ,
കാറ്റഗറി എ-യില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ബാധകമാകുന്ന പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
* പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ കമ്മീഷനുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും 50 ശതമാനം ജീവനക്കാരോട് കൂടി പ്രവര്‍ത്തിക്കുന്നതാണ്.
* എല്ലാ കടകളും സ്ഥാപനങ്ങളും രാവിലെ 7 മുതല്‍ വൈകീട്ട് 8 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
* ടാക്സികള്‍ക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ 4 പേരും ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേരും യാത്ര നടത്താവുന്നതാണ്. കുടുംബാംഗങ്ങളുടെ യാത്രക്ക് ഈ നിയന്ത്രണം ബാധകമല്ല.
* ബീവറേജ് ഔട്ട് ലെറ്റുകള്‍ക്കും ബാറുകള്‍ക്കും പാര്‍സല്‍ നല്‍കുന്നതിനായി പ്രവര്‍ത്തിക്കാവുന്നതാണ്.
* ശാരീരിക സമ്പര്‍ക്കമില്ലാതെ ഔട്ട്ഡോര്‍ കായിക പ്രവര്‍ത്തനങ്ങള്‍ (പരമാവധി 20 പേര്) അനുവദനീയമാണ്. സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത ഔട്ട് ഡോര്‍ ഗെയിമുകള്‍, ടര്‍ഫ് എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ടുളള പ്രഭാത-സായാഹ്ന നടത്തവും അനുവദനീയമാണ്.
* ഹോട്ടലുകളും റെസ്റ്റോറന്റുകളും പാര്‍സല്‍, ഓണ്‍ലൈന്‍, ഹോം ഡെലിവറി എന്നിവക്കായി രാവിലെ 7 മുതല്‍ വൈകുന്നേരം 9.30 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
* വീട്ട് ജോലിക്കായി പോകുന്നവരുടെ യാത്ര അനുവദിക്കുന്നതാണ്.
* ആരാധനാലയങ്ങളില്‍ 15 പേരില്‍ കവിയാതെ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിമിതമായ സമയം പ്രവേശനം അനുവദിക്കും
* കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടി ക്രമവും (എസ്.ഒ.പി), കേന്ദ്ര ടൂറിസം മന്ത്രാലയം പുറപ്പെടുവിച്ച പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ടൂറിസം മേഖലയില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ കുറഞ്ഞത് ഒരു ഡോസ് വാക്സിനേഷന് എങ്കിലും സ്വീകരിച്ചവരായിരിക്കണം. അതിഥികള്‍ കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്സിനേഷനെങ്കിലും എടുത്തവരോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ഒരു ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവരോ ആയിരിക്കണം.
* വ്യവസായങ്ങള്‍, കൃഷി, നിര്‍മ്മാണപ്രവര്‍ത്തികള്‍, ക്വാറികള്‍ എന്നിവ പ്രവര്‍ത്തിക്കാവുന്നതാണ്. തൊഴിലാളികള്‍ക്ക് യാത്രയും അനുവദനീയമാണ്. മേല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുളള അസംസ്കൃത വസ്തുക്കള്‍ (പാക്കിംഗ് സാമഗ്രഗികള്‍, ഇലക്ട്രിക്കല്‍, പ്ലംബിങ്ങ്, പെയ്ന്റിംഗ് മെറ്റീരിയല്‍സ്, ടൈല്‍സ് ഷോപ്പുകള്‍ ഉള്‍പ്പെടെ) കൈകാര്യം ചെയ്യുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ വൈകീട്ട് 8 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
* ജിമ്മുകളും ഇന്‍ഡോര്‍ സ്പോര്‍ട്സും, മതിയായ വായുസഞ്ചാരമുള്ള എ സി ഉപയോഗിക്കാത്ത ഹാളുകളില്‍/ സ്ഥലങ്ങളില്‍ ഒരു സമയം 20 പേരെ പരിമിതപ്പെടുത്തി പ്രവര്‍ത്തിക്കാവുന്നതാണ്.
* കെ.എസ്.ആര്.ടി.സി – സ്വകാര്യമേഖലകളിലെ പൊതുഗതാഗതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അനുവദിക്കുന്നതാണ്. ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.
* ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കാവുന്നതാണ്.
* അക്ഷയകേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്.
* ബ്യൂട്ടിപാര്‍ലര്‍, ബര്‍ബര്‍ ഷോപ്പുകള്‍ എന്നിവ എല്ലാ ദിവസവും ഹെയര്‍ സ്റ്റൈലിംങ്ങിന് മാത്രമായി തുറക്കാവുന്നതാണ്.
* ഇലക്ട്രോണിക് കടകളും ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകളും രാവിലെ 7 മുതല്‍ രാത്രി 8 വരെ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
* കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന വ്യവസ്ഥയോടെ കുറഞ്ഞ പങ്കാളിത്തം ഉറപ്പ് വരുത്തി സിനിമ ഇന്‍ഡോര്‍ ഷൂട്ടിങ്ങ് അനുവദിക്കുന്നതാണ്.
* അതേസമയം ശനി, ഞായര്‍ ദിവസങ്ങളിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എ വിഭാഗത്തിനും ബാധകമായിരിക്കും.
കാറ്റഗറി ബി-യില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ബാധകമാകുന്ന പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
* പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ കമ്മീഷനുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും 50 ശതമാനം ജീവനക്കാരോട് കൂടി പ്രവര്‍ത്തിക്കുന്നതാണ്.
* അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും കാലത്ത് 7 മണി മുതല്‍ വൈകുന്നേരം 8 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. മറ്റ് എല്ലാ കടകളും 50 ശതമാനം തൊഴിലാളികളെ വെച്ച് തിങ്കള്‍, ബുധന്‍, വെള്ളി എന്നി ദിവസങ്ങളിലും പ്രവര്‍ത്തിക്കാവുന്നതാണ്.
* അക്ഷയകേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്.
* ബീവറേജസ് ഔട്ട് ലെറ്റുകള്‍, ബാറുകള്‍ എന്നിവ പാര്‍സല്‍ സേവനം മാത്രമായി പ്രവര്‍ത്തിക്കാവുന്നതാണ്.
* ശാരീരിക സമ്പര്‍ക്കം കൂടാതെയുളള ഔട്ട്ഡോര്‍ കായിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതാണ് (പരമാവധി 20 പേര്). സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത ഔട്ട് ഡോര്‍ ഗെയിമുകള്‍, ടര്‍ഫ് എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. സാമൂഹിക അകലം പാലിച്ച് കൊണ്ടുളള പ്രഭാത – സായാഹ്ന നടത്തം അനുവദിക്കുന്നതാണ്.
* ഹോട്ടലുകളും റസ്റ്റോറന്റുകളും പാര്‍സല്‍, ഓണ്‍ലൈന്‍ / ഹോം ഡെലിവറി എന്നിവയ്ക്കായി കാലത്ത് 7 മണി മുതല്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
* ആരാധനാലയങ്ങളില്‍ 15 പേരില്‍ കവിയാതെ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിമിതമായ സമയം പ്രവേശനം അനുവദിക്കും.
* കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടി ക്രമവും (എസ്.ഒ.പി), കേന്ദ്ര ടൂറിസം മന്ത്രാലയം പുറപ്പെടുവിച്ച പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ടൂറിസം മേഖലയില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ കുറഞ്ഞത് ഒരു ഡോസ് വാക്സിനേഷന് എങ്കിലും സ്വീകരിച്ചവരായിരിക്കണം. അതിഥികള്‍ കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്സിനേഷന് എങ്കിലും എടുത്തവരോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ഒരു ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവരോ ആയിരിക്കണം.
* വ്യവസായങ്ങള്‍, കൃഷി, നിര്‍മ്മാണപ്രവര്‍ത്തികള്‍, ക്വാറികള്‍ എന്നിവ പ്രവര്‍ത്തിക്കാവുന്നതാണ്. തൊഴിലാളികള്‍ക്ക് യാത്ര അനുവദനീയമാണ്. മേല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുളള അസംസ്കൃത വസ്തുക്കള്‍ (പാക്കിംഗ് സാമഗ്രഗികള്‍, ഇലക്ട്രിക്കല്‍, പ്ലംബിങ്ങ്, പെയ്ന്റിംഗ് മെറ്റീരിയല്‍സ്, ടൈല്‍സ് ഷോപ്പുകള്‍ ഉള്‍പ്പെടെ) കൈകാര്യം ചെയ്യുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ വൈകീട്ട് 8 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
* ജിമ്മുകളും ഇന്‍ഡോര്‍ സ്പോര്‍ട്സും, മതിയായ വായുസഞ്ചാരമുള്ള എ സി ഉപയോഗിക്കാത്ത ഹാളുകളില്‍ / സ്ഥലങ്ങളില്‍ ഒരു സമയം 20 പേരെ പരിമിതപ്പെടുത്തികൊണ്ട് പ്രവര്‍ത്തിക്കാവുന്നതാണ്.
*കെ.എസ്.ആര്.ടി.സി – സ്വകാര്യമേഖലകളിലെ പൊതുഗതാഗതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അനുവദിക്കുന്നതാണ്. ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.
* ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കാവുന്നതാണ്.
* ഓട്ടോറിക്ഷകള്‍ക്ക് 2 യാത്രക്കാരെ വെച്ച് സര്‍വ്വീസ് നടത്താവുന്നതാണ്.
* ബ്യൂട്ടിപാര്‍ലര്‍, ബര്‍ബര്‍ ഷോപ്പുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഹെയര്‍ സ്റ്റൈലിംങ്ങിന് മാത്രമായി തുറക്കാവുന്നതാണ്.
* ഇലക്ട്രോണിക് ഷോപ്പ്, ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകളും രാവിലെ 7 മുതല്‍ രാത്രി 8 വരെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
* കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന വ്യവസ്ഥയോടെ കുറഞ്ഞ പങ്കാളിത്തം ഉറപ്പ് വരുത്തി സിനിമ ഇന്‍ഡോര്‍ ഷൂട്ടിങ്ങ് അനുവദിക്കുന്നതാണ്.
കാറ്റഗറി സി-യില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ബാധകമാകുന്ന പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
* പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ കമ്മീഷനുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും 25 ശതമാനം ജീവനക്കാരോട് കൂടി പ്രവര്‍ത്തിക്കുന്നതാണ്.
* അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും രാവിലെ 7 മണി മുതല്‍ വൈകുന്നേരം 8 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. വിവാഹ ആവശ്യാര്‍ത്ഥം തുണിക്കടകള്‍, ജ്വല്ലറികള്‍, ഫുട്വെയര് കടകള്‍ എന്നിവയും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ബുക്ക് സ്റ്റാളുകള്‍, റിപ്പയര്‍ സര്‍വ്വീസ് കടകള്‍, എന്നിവ 50 ശതമാനം ജീവനക്കാരെ വെച്ച് വെള്ളിയാഴ്ച്ചകളില്‍ മാത്രം കാലത്ത് 7 മണി മുതല്‍ വൈകുന്നേരം 8 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
* ഹോട്ടലുകളും റസ്റ്റോറന്റുകളും കാലത്ത് 7 മണി മുതല്‍ വൈകുന്നേരം 8 മണി വരെ പാര്‍സല്‍, ഓണ്‍ലൈന്‍ / ഹോം ഡെലിവറി എന്നിവക്കായി പ്രവര്‍ത്തിക്കാവുന്നതാണ്.
* വ്യവസായങ്ങള്‍, കൃഷി, നിര്‍മ്മാണപ്രവര്‍ത്തികള്‍, ക്വാറികള്‍ എന്നിവ പ്രവര്‍ത്തിക്കാവുന്നതാണ്. തൊഴിലാളികള്‍ക്ക് യാത്ര അനുവദനീയമാണ്. മേല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുളള അസംസ്കൃത വസ്തുക്കള്‍ (പാക്കിംഗ് സാമഗ്രഗികള്‍, ഇലക്ട്രിക്കല്‍, പ്ലംബിങ്ങ്, പെയ്ന്റിംഗ് മെറ്റീരിയല്‍സ്, ടൈല്‍സ് ഷോപ്പുകള്‍ ഉള്‍പ്പെടെ) കൈകാര്യം ചെയ്യുന്ന കടകള്‍ 50 ശതമാനം ജീവനക്കാരെ വെച്ച് രാവിലെ 7 മുതല്‍ വൈകീട്ട് 8 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
*കെ.എസ്.ആര്.ടി.സി – സ്വകാര്യമേഖലകളിലെ പൊതുഗതാഗതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അനുവദിക്കുന്നതാണ്. ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.
* ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കാവുന്നതാണ്.
* അക്ഷയകേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്.
കാറ്റഗറി ഡി-യില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ബാധകമാകുന്ന പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
* അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെട്ട എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതാണ്
* അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്. (റേഷന്‍ ഷോപ്പുകള്‍, പലചരക്ക് കടകള്‍, പാലുല്‍പ്പന്നങ്ങളുടെ കടകള്‍, പഴം-പച്ചക്കറി കടകള്‍, മത്സ്യ-മാംസ കടകള്‍, ബേക്കറികള്‍, പക്ഷികളുടെയും മൃഗങ്ങളുടെയും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍)
* ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഴ്ചയില്‍ മൂന്ന് ദിവസം (തിങ്കള്‍, ബുധന്‍, വെള്ളി) ഉച്ചക്ക് 2 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്.
* വര്‍ക്ക് സൈറ്റില്‍ ലഭ്യമായ സാഗ്രികള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താവുന്നതാണ്.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]