കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

മഞ്ചേരി: വീടിന് സമീപത്തെ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ആനക്കയം കിടങ്ങയം കോരംത്തൊടുവിലെ പരേതനായ വെള്ളുവംപാലി ഷരീഫ് മൗലവിയുടെ മകൻ വി.പി. ഷർബാസ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് സമീപത്തെ കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ഷർബാസ്. ഇതിനിടയിൽ കുളത്തിൽ മുങ്ങിപോവുകയായിരുന്നു. നാട്ടുകാർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളവന്നൂർ വാഫി കോളജിലെ വിദ്യാർഥിയാണ്.
മാതാവ്: റസിയ.
സഹോദരങ്ങൾ: ഷാദിൽഷാ, സിദ്റാ മിൻഹ.

Sharing is caring!