വര്‍ണചിത്രങ്ങള്‍ ഒരുക്കി ഏഴാംക്ലാസുകാരി നിയ

വള്ളിക്കുന്ന്. മനസ്സില്‍ തെളിയുന്നത് വരകളിലൂടെ വര്ണചിത്രങ്ങള്‍ ഒരുക്കി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി നിയ ശ്രദ്ധേയമാവുന്നു. ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും തികഞ്ഞ ഒരു ചിത്രകാരിയുടെ കരവിരുതാണ് വരച്ച ഓരോ ചിത്രങ്ങളിലും തെളിയുന്നത്. അരിയല്ലൂര്‍ എം.വി.എച്.എസ്. വിദ്യാര്‍ത്ഥിയാണ് നിയ. സ്‌കൂള്‍ തലങ്ങളില്‍ ചിത്രരചനയില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് സ്‌കൂള്‍ പഠനം നിലച്ചതോടെ ഏറെസമയവും ചിത്രരചനയില്‍ ആണ്. വിവിധ തരത്തില്‍ അന്‍പതോളം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ചെട്ടിപ്പടി കൊയംകുളം നമ്പാല അജിത്കുമാര്‍ സനുഷ ദമ്പതികളുടെ മകളാണ് . വിസ്മയ സഹോദരിയാണ്.

 

Sharing is caring!