മഅദിന്‍ അറഫാദിന പ്രാര്‍ത്ഥനാ സംഗമം ചൊവ്വ
മലപ്പുറം: അറഫാ ദിനത്തിന്റെ ഭാഗമായി ചൊവ്വ മലപ്പുറം സ്വലാത്ത് നഗറില്‍ അറഫാ ദിന പ്രാര്‍ത്ഥനാ സമ്മേളനം ഓണ്‍ലൈനില്‍ സംഘടിപ്പിക്കും. ഉച്ചക്ക് 1 ന് ആരംഭിക്കുന്ന പരിപാടിക്ക് മഅദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.
പരിപാടിയില്‍ നിലവിലെ പ്രതിസന്ധിയില്‍ നിന്ന് മോചനം ലഭിക്കുന്നതിനും ഹാജിമാര്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന, ഖുര്‍ആന്‍ പാരായണം, അറഫാദിനത്തില് ചൊല്ലേണ്ട ദിക്റുകള്‍ എന്നിവ നടക്കും.
പരിപാടിയില്‍ സയ്യിദ് ഇസ്്മാഈല്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാന് ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിക്കും.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]