മുഹമ്മദ് ഹനാനുള്ള സ്പോര്‍ട്സ് കിറ്റ് നാളെ മന്ത്രി വി. അബ്ദുറഹിമാന്‍ കൈമാറും

കെനിയയിലെ നെയ്റോബിയില്‍ നടക്കുന്ന ലോക അത്ലറ്റിക് ജൂനിയര്‍ (അണ്ടര്‍ 20) മീറ്റില്‍ 110 ഹര്‍ഡില്‍സ് വിഭാഗത്തില്‍ പങ്കെടുക്കുന്ന ലോകറാങ്കില്‍ മൂന്നാമനായ താനൂര്‍ പുത്തന്‍തെരു സ്വദേശി മുഹമ്മദ് ഹനാന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്പോര്‍ട്സ് കിറ്റ് വിതരണം നാളെ (ജൂലൈ 20) കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം കലക്ടറേറ്റ് കേണ്‍ഫറന്‍സ് ഹാളില്‍ ഉച്ചക്ക് 12.30 ന് നടക്കുന്ന പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. ഇന്റര്‍നാഷണല്‍ ഫുട്ബോളര്‍മാരായ ഐ.എം. വിജയന്‍, യു. ഷറഫലി എന്നിവര്‍ മുഖ്യാതിഥികളാകും.
ഈ വര്‍ഷം ഫെബ്രുവരിയില്‍ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടന്ന ദക്ഷിണ മേഖല ജൂനിയര്‍ മീറ്റില്‍ ഒന്നാമത് എത്തിയതാണ് ഹനാന് ലോക റാങ്കിങില്‍ മൂന്നാം സ്ഥാനം നേടാന്‍ സാധിച്ചത്. താനൂര്‍ ദേവദാര്‍ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. വെള്ളച്ചാലില്‍ കരീം-നൂര്‍ ദമ്പതികളുടെ മകനാണ്. കായികാധ്യാപകനായ സഹോദരന്‍ മുഹമ്മദ് ഹര്‍ഷാദിന്റെ കീഴിലാണ് പരിശീലനം നേടുന്നത്.
ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍ മുഹമ്മദ് ഹനാനെ പരിപാടിയില്‍ പരിചയപ്പെടുത്തും. ജില്ലാ കലക്ടര്‍ ഇന്‍ ചാര്‍ജ് ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടര്‍ വി.പി. സക്കീര്‍ ഹുസൈന്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായ കെ. മനോഹരകുമാര്‍, ആഷിക് കൈനികര, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.പി. അനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]