ഗ്രേസ് മാര്‍ക്ക് ഒഴിവാക്കരുത്; ഉബൈദുള്ള എം.എല്‍.എ വിദ്യാഭ്യാസമന്ത്രിയെ കണ്ടു

ഈ വർഷത്തെ എസ്. എസ്. എൽ. സി, പ്ലസ്ടു വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് ഒഴിവാക്കിയ സർക്കാർ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പി. ഉബൈദുള്ള എം.എൽ.എ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയെ കണ്ട് ചർച്ച നടത്തി.
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിവേദനത്തെ തുടർന്നാണ് എം.എൽ എ മന്ത്രിയെ സന്ദർശിച്ചത്.

2020-21 വർഷത്തെ എസ്. എസ്. എൽ. സി, പ്ലസ്ടു വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് നിർത്തലാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി വിദ്യാർത്ഥികളുടെ അവകാശ നിഷേധമാണ് .

യുവജനോത്സവം , കലാ കായിക മേളകളിൽ മികവ് പുലർത്തുന്നവർ, എൻ. എസ്, എസ്, എൻ. സി, സി വളണ്ടിയർമാർ, എസ്.പി.സി , സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്കുള്ള ഗ്രേസ് മാർക്കാണ് ഒഴിവാക്കിയിരിക്കുന്നത്.

ഈ കോവിഡ് കാലത്ത് നിയമസഭ തെരെഞ്ഞെടുപ്പിലടക്കം വിവിധ മേഖലകളിൽ സേവനങ്ങൾ ചെയ്ത വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് ഒഴിവാക്കുന്ന നടപടി വഞ്ചനയാണെന്നും
പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സാമൂഹിക ബോധവും സർഗ്ഗാത്മകതയും വർധിപ്പിക്കുന്നതിനു വേണ്ടിയുള്ള ഗ്രേസ് മാർക്ക് സംവിധാനം നിർത്തലാക്കിയ നടപടി പിൻവലിക്കണമെന്നും വിദ്യാർത്ഥികളുടെ ആശങ്കകൾ ദൂരീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു

Sharing is caring!