മലപ്പുറത്ത് വീണ്ടും കോവിഡ് മരണം

പരപ്പനങ്ങാടി അഞ്ചപ്പുരയിലെ കുന്നത്ത് അബ്ദുല്‍ഖാദര്‍ എന്ന ബാപ്പുട്ടിയുടെ
ഭാര്യ താഹിറ (53)കൊവിഡ് ബാധിച്ചു. മരിച്ചു.മക്കള്‍:ജൈസല്‍,ജസീല,മരുമക്കള്‍:തസ്ലീന,ജംഷി നിലമ്പൂര്‍
അതേ സമയം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 വൈറസ്ബാധിതര്‍ അനുദിനം വര്‍ധിക്കുന്നത് തടയാന്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. പൊതു സ്ഥലങ്ങളില്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്ക് വൈറസ് ബാധക്കുള്ള സാധ്യതയേറെയാണ്. ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെ മാത്രമെ സ്വയരക്ഷ ഉറപ്പാക്കാനാകൂ. രോഗലക്ഷണങ്ങളുള്ളവര്‍ ഒരുക്കലും അത് മറച്ചുവെക്കരുത്. ഇത്തരത്തിലുള്ള വീഴ്ച കൂടുതല്‍ പേരിലേക്ക് വൈറസ് വ്യാപിക്കാന്‍ കാരണമാകും.
പൊതു സ്ഥലങ്ങളില്‍ പോകുന്നവര്‍ വൈറസ് ബാധ തടയുന്നതിനായി സാമൂഹിക അകലം പാലിക്കുകയും രണ്ട് മാസ്ക് ധരിക്കുന്നതുള്‍പ്പടെ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]