കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും: പികെ കുഞ്ഞാലിക്കുട്ടി

വേങ്ങര:വേങ്ങര നിയോജക മണ്ഡലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റു ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനമുണ്ടായത്. നിലവില്‍ ഓക്‌സി മീറ്ററിന്റെയും, ഓക്‌സിജന്റെയും അപര്യാപ്തതകള്‍ പരിഹരിക്കേണ്ടതുണ്ട്. ജില്ലാ കളക്റ്ററുമായും, ജില്ല മെഡിക്കല്‍ ഓഫീസറുമായും ബന്ധപ്പെട്ട് ഇതിന് പരിഹാരം കാണും. ആരോഗ്യ വകുപ്പിന് സാധ്യമാകാത്ത പക്ഷം സ്‌പോണ്‍സര്‍ ഷിപ്പിലൂടെയും മറ്റും സാമഗ്രികള്‍ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കും . ഭക്ഷണവും മരുന്നും ലഭ്യമാക്കാന്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടപടികള്‍ സ്വീകരിക്കും .നിലവില്‍ ആറ് പഞ്ചായത്തുകളിലും കൊറന്റൈന്‍ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയിലാണ് മുന്നോട്ട് പോവുന്നത്. സ്റ്റാഫ് നേഴ്സ്മാരുടെയും, ആരോഗ്യ പ്രവര്‍ത്തകരുടെയും കുറവ് പരിഹരിക്കാന്‍ ജില്ലാ കളക്ടറോടും മെഡിക്കല്‍ ഓഫീസറോടും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിലെ സഹായത്തിനായി പഞ്ചായത് പ്രസിഡന്റുമാരെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി ഹെല്‍പ് ഡെസ്‌ക്കും രൂപീകരിച്ചിട്ടുണ്ട്.

 

Sharing is caring!