ലീഗിനേറ്റ തിരിച്ചടി; കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധം

മലപ്പുറം: തന്നെ വിജയപ്പിച്ചവരോട് നന്ദി പറഞ്ഞുകൊണ്ടു കുഞ്ഞാലിക്കുട്ടി തന്റെ ഫേസ്ബുക്കിലിട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ മുസ്ലിംലീഗ് അനുഭാവാഹികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധ കമന്റുകള്‍,
ഇനിയെങ്കിലും താങ്കളുടെ ഏകാധിപത്യം സ്വയംനിര്‍ത്തിക്കൂടേ, ലീഗിന്റെ സീറ്റ് കുറയാന്‍ കുഞ്ഞാപ്പാ നീ ഒരുത്തനാണ്, പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ക്ഷമിക്കില്ല തുടങ്ങിയവയാണ് കമന്റുകളായി എത്തിയിട്ടുള്ളത്. ഇതിന് പുറമെ നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പികെ കുഞ്ഞാലിക്കുട്ടിക്കും നേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എംഎസ്എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി വിപി അഹ്മദ് സഹീറും രംഗത്തുവന്നു. ഈ തെരെഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണക്കാര്‍ മുഖ്യമായും രണ്ട് പേരാണെന്ന് പറഞ്ഞാണ് അഹമ്മദ് സമീര്‍ എന്ന വ്യക്തി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
സാദിഖലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കുമെതിരെയാണ് അഹമ്മദ് സഹീറിന്റെ വിമര്‍ശനങ്ങളെല്ലാം. രാജാക്കന്മാര്‍ നഗ്‌നരാണു. കേരളത്തില്‍ ഭരണത്തിലുണ്ടായിരുന്നത് മുസ്ലിം ലീഗും കോണ്‍ഗ്രസ്സുമാണെന്ന് തോന്നിപോവും ഈ തെരെഞ്ഞെടുപ്പ് ഫലം കണ്ടാല്‍. അധികാരത്തോടുള്ള ആര്‍ത്തിക്കാര്‍ക്കും ,ചില അരമുറി ബുദ്ധിജീവികളുടെ വാക്കുകള്‍ കേട്ട് തുള്ളുന്ന മുസ്ലിം ലീഗിന്റെ നേതൃത്വത്തിനും ഈ പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല എന്ന് പറഞ്ഞാണ് സഹീര്‍ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ആവേശം കൊള്ളിക്കുന്നതിന് വേണ്ടി പരാജയത്തെ കുറച്ച് കാണിച്ചു കൊണ്ടുള്ള അഭിപ്രായങ്ങളും പോസ്റ്റുകളും നേതൃത്വത്തിലുള്ളവരുടെ ഭാഗത്ത് നിന്ന് വരുമെന്നും അത്തരത്തിലുള്ളവരുടെ വാക്കുകള്‍ കേട്ട് തുള്ളരുതെന്നും സഹീര്‍ സഹപ്രവര്‍ത്തകരോട് പറയുന്നു. സ്വന്തമായ ചിന്തകളിലൂടെ ഈ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ മനസിലാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാളായിരുന്ന ഉമര്‍ ഇബ്‌നു ഖത്താബ് പോലും അണികളോട് പറഞ്ഞിരുന്നത് എനിക്കെന്തെങ്കിലും തെറ്റുപറ്റിയാല്‍ നിങ്ങളത് തിരുത്തണം എന്നായിരുന്നു. എന്നാല്‍ സമുദായത്തിന്റെ പേരും പറഞ്ഞ് മേനി നടിക്കുന്ന പാര്‍ട്ടിയില്‍ തിരുത്തുന്നത് പോയിട്ട് ഒരു അഭിപ്രായം പോലും പറയാന്‍ ധൈര്യമുണ്ടാവാറില്ല പലര്‍ക്കും. അത്രമേല്‍ ഉണ്ട് പാര്‍ട്ടിക്കകത്ത് ജനാധിപത്യം സമീര്‍ വിമര്‍ശിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹം ലീഗ് സാധ്യതകള്‍ ഇല്ലാതാക്കി. അധികാരക്കൊതി മൂത്താണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചതെന്നും സഹീറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെയും സഹീര്‍ വിമര്‍ശനം ഉയര്‍ത്തി. ഹാഗിയ സോഫിയ ലേഖനം ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫില്‍ നിന്ന് അകറ്റിയെന്നും വിപി അഹ്മദ് സഹീര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

 

 

Sharing is caring!