പൊന്നാനിയില്‍ ടി.എം സിദ്ദിഖിനെ ഇടത് സ്ഥാനാര്‍ത്ഥിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം അനുഭാവികള്‍ പ്രകടനം നടത്തി

പൊന്നാനിയില്‍ ടി.എം സിദ്ദിഖിനെ ഇടത് സ്ഥാനാര്‍ത്ഥിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം അനുഭാവികള്‍ പ്രകടനം നടത്തി

പൊന്നാനി:കെകുഞ്ഞിനെ കൈയ്യിലേന്തി വീട്ടമ്മമാര്‍ മുതല്‍ പ്രായമേറിയ സ്ത്രീകള്‍ വരെ. ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ മുതല്‍ പാര്‍ട്ടി അനുഭാവികള്‍ വരെ .. പൊന്നാനി മണ്ഡലത്തില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും, സി.ഐ.ടി.യു നേതാവ് പി.നന്ദകുമാറിനെ മത്സരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തില്‍ പ്രായഭേദമന്യേ ആയിരത്തോളം ആളുകള്‍ പങ്കെടുത്തു. തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചു ജയിച്ചവര്‍ ഇത്തവണ മത്സരിക്കേണ്ടെന്ന സി.പി.എം തീരുമാനത്തെത്തുടര്‍ന്ന് മണ്ഡലം എം.എല്‍.എ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മാറുന്ന സാഹചര്യത്തിലാണ് തര്‍ക്കം ഉടലെടുത്തത്. ടി.എം.സിദ്ദിഖിനും, പി.ശ്രീരാമകൃഷ്ണനും വേണ്ടിയുള്ള പോസ്റ്റര്‍ യുദ്ധങ്ങള്‍ക്ക് ശേഷമാണ് ആയിരങ്ങള്‍ അണിനിരന്ന പ്രകടനം പൊന്നാനിയില്‍ നടന്നത്. പൊന്നാനി ചന്തപ്പടിയില്‍ നിന്നാരംഭിച്ച പ്രകടനം ചമ്രവട്ടം ജങ്ഷനില്‍ സമാപിച്ചു. നേതാക്കളെ പാര്‍ട്ടി തിരുത്തും; പാര്‍ട്ടിയെ ജനം തിരുത്തും എന്ന ലെനിന്റെ വാചകമെഴുതിയ പോസ്റ്ററുമേന്തിയാണ് പ്രകടനം നടന്നത്. പൊന്നാനി നഗരസഭ, വെളിയങ്കോട്, മാറഞ്ചേരി ,പെരുമ്പടപ്പ് മേഖലകളില്‍ നിന്നുള്ള സ്ത്രീകളുള്‍പ്പെടെയുള്ളവരാണ് പ്രകടനത്തില്‍ അണിനിരന്നത്.2011 ല്‍ പാലൊളി മുഹമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രകടനത്തിന് ശേഷം ആയിരങ്ങള്‍ അണിനിരന്ന പ്രകടനമാണ് ടി.എം സിദ്ദിഖിന് വേണ്ടിയും പരസ്യമായി തെരുവില്‍ നടന്നത് .ഇതിനിടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിച്ച് ഫേസ് ബുക്കിലൂടെ ടി.എം സിദ്ദിഖും രംഗത്തെത്തി

 

 

Sharing is caring!