ഭിന്നശേഷിക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പൊന്നാനി:ഭിന്നശേഷിക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മീന്‍ തെരുവ് സ്വദേശിയായ തൈവളപ്പില്‍ അജ്മല്‍ (21) ആണ് പിടിയിലായത്.
ആഴ്ചകള്‍ക്ക് മുമ്പ് പൊന്നാനി ചന്തപ്പടി പൗര്‍ണ്ണമി റോഡില്‍ വെച്ചാണ് ഭിന്നശേഷിക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം നടന്നത്. യുവതിയും, സഹോദരിയും വീട്ടിലേക്ക് പോകുന്നതിനിടെ പിറകിലെത്തിയ ഇയാള്‍ യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും, ബഹളം വെച്ചതോടെ ഓടി കൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടുകയും ചെയ്തു.തുടര്‍ന്ന് പിടികൂടിയവരെ കബളിപ്പിച്ച് ഇയാള്‍ കടന്ന് കളയുകയായിരുന്നു.ഇതിനിടെ യുവാവിന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തുകയും പൊലീസിന് കൈമാറുകയും ചെയ്തതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്