ഒന്നര കോടിരൂപയുടെ കള്ളപ്പണവുമായി രണ്ടുപേര്‍ കോട്ടക്കലില്‍ പിടിയില്‍

ഒന്നര കോടിരൂപയുടെ കള്ളപ്പണവുമായി രണ്ടുപേര്‍ കോട്ടക്കലില്‍ പിടിയില്‍

മലപ്പുറം: രേഖകളില്ലാത്ത ഒന്നര കോടിരൂപയുമായി രണ്ടുപേരെ കോട്ടക്കല്‍ പോലീസ് പിടികൂടി. മിനി ലോറിയില്‍ ഒളിപ്പിച്ചു കടത്തുന്നതിനിടെ പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസില്‍ വെച്ചാണ് പ്രതികള്‍ പോലീസ് പിടിയിലായത്. കരിങ്കപ്പാറ ഓമച്ചപ്പുഴ മേനാട്ടില്‍ അഷ്‌റഫ്. കോട്ടക്കല്‍ ചങ്കുവെട്ടിക്കുണ്ട് നമ്പിയാടത്ത് അബ്ദുള്‍ റഹ്മാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 1,53, 50000 രൂപ പോലീസ് കണ്ടെടുത്തു. കോയമ്പത്തൂരില്‍ നിന്നും ഒഴിഞ്ഞ പഴക്കൂടകളുമായി വരികയായിരുന്ന മിനിലോറിയിലാണ് പണം ഒളിപ്പിച്ചുകടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍
ജില്ല പൊലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡി.വൈ.എസ്.പി കെ.സുദര്‍ശന്‍ , കോട്ടക്കല്‍ സി.ഐ എം.സുജിത്ത്, എസ്.ഐ അജിത്, പ്രത്യേക അന്വേഷണ സംഘം എന്നിവരാണ് പ്രതികളെ പിടികൂടിയത്
തിരഞ്ഞെടുപ്പ് സമയത്ത് ജില്ലയില്‍ അനധികൃത പണമിടപാടുകള്‍ നടക്കുന്നത് തടയിടാന്‍ വേണ്ടി ശക്തമായ പരിശോധന തുടരുന്നതിനിടയിലാണ് പണം പിടികൂടിയത്. സംഭവത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന അശോക് ലെയ്ലാന്‍ഡ് ദോസ്ത് വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേ സമയം പിടികൂടിയ പണം തെരഞ്ഞെടുപ്പ് പ്രചരണത്തിനു ഉപയോഗിക്കാന്‍ കൊണ്ടുവന്നതാണോയെന്നും പോലീ

 

Sharing is caring!